മലയാള സിനിമയ്ക്കേറ്റവും പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. തന്റെ ജീവിതത്തിൽ സംഭവിച്ച പാളിച്ചകളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. നടൻ ശ്രീനാഥിനെയായിരുന്നു ശാന്തി ആദ്യം വിവാഹം കഴിക്കുന്നത്. അന്ന് സിനിമയിലൊക്കെ കണ്ടത് പോലൊരു ജീവിതമായിരുന്നു തനിക്കുണ്ടായത്. എന്നാൽ അത് ദുരന്തമായി. പിന്നീട് രണ്ടാമതും വിവാഹിതയായെങ്കിലും അതും പാളി പോയെന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തിയിരിക്കുന്നത്.
പുസ്തകങ്ങൾ വായിക്കുന്നതായിരുന്നു തന്റെ ഹോബി. ഫിക്ഷണൽ നോവലുകളായിരുന്നു കൂടുതലായും താൻ വായിച്ചിട്ടുള്ളത്. ആ പ്രായത്തിൽ അത്തരം നോവലുകൾ വായിക്കുമ്പോൾ കൂടുതൽ റൊമാന്റിക്കാവും. പതിനാറ്, പതിനേഴ് വയസിലാണ് ഇൻഡസ്ട്രിറ്റിങ് ആയിട്ടുള്ള നോവലുകൾ ഞാൻ വായിച്ച് തുടങ്ങിയത്. അത് നമ്മുടെ ഉള്ളിൽ ബോധപൂർവ്വമല്ലാതെ ഉണ്ടാവും. അതുകൊണ്ട് തന്നെ അതുപോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമൊക്കെ ആഗ്രഹിക്കും.
എന്തെങ്കിലും കുഴപ്പമുള്ളവരാണെങ്കിൽ അവരെ സ്നേഹിച്ച് റെഡിയാക്കാൻ നമുക്ക് സാധിക്കുമെന്ന് ഒക്കെ തോന്നും. ഈ രീതിയിൽ ചിന്തിച്ചിട്ടാണ് എന്റെ ജീവിതത്തിൽ പല തീരുമാനങ്ങളും ഉണ്ടായിട്ടുള്ളത്. ബേസിക്കലി താനൊരു റൊമാന്റിക് വ്യക്തിയാണെന്നാണ് ശാന്തി പറയുന്നത്.
ജനിച്ചതും വളർന്നതും ബോംബെയിലാണെങ്കിലും ആദ്യ വിവാഹം കഴിഞ്ഞിട്ട് ഞാൻ പോയി താമസിച്ചത് നാട്ടിൻപുറത്താണ്. അവിടെ കറന്റ് പോയാൽ പിന്നെ ഒരാഴ്ചത്തേക്ക് വരാതെ ഇരിക്കുന്ന അവസ്ഥയുള്ള കാലമാണ്. പക്ഷേ അവിടെ താമസിച്ചത് സന്തോഷത്തോടെയാണ്.
സിനിമയിൽ കാണുന്നത് പോലെ രാവിലെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോവുകയുമൊക്കെ ചെയ്തിരുന്നു. സ്വപ്നലോകമെന്ന് പറയുന്നത് പോലെ പത്തൊൻപതാമത്തെ വയസിൽ ഞാനങ്ങനെയായിരുന്നു. ഇന്നത്തെ പിള്ളേരാണെങ്കിൽ അവരങ്ങനെ ചെയ്യില്ല. എന്റെ തീരുമാനങ്ങളൊക്കെ ചിന്തിക്കാതെ ഹൃദയം കൊണ്ട് എടുത്തതായിരുന്നുവെന്നാണ് നടി പറഞ്ഞ് വെക്കുന്നത്.
ദുഃഖപുത്രി ഇമേജിലായിരുന്നു എന്റെ കഥാപാത്രങ്ങൾ. പക്ഷേ എന്ന സിനിമയിലാണ് ആദ്യമായി നെഗറ്റീവ് റോൾ ചെയ്യുന്നത്. അങ്ങനൊരു സ്വതന്ത്ര്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കുന്നു. കാരണം മോഹൻലാലിന്റെ കാമുകിയും ഭാര്യയും അമ്മയും അമ്മയിയമ്മയായിട്ടുമൊക്കെ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആളുകൾ എല്ലാ കഥാപാത്രങ്ങളെയും സ്വീകരിച്ചിട്ടുണ്ട്. എല്ലാം സംഭവിക്കുന്നതാണ്.
പലവിധത്തിലാണ് ജീവിതത്തിലെ ഒരോ പ്രശ്നങ്ങളും നമ്മൾ നേരിടുന്നത്. വളരെ നിസാരമായിട്ടുള്ള കാര്യമായിരിക്കും ഡിപ്രഷൻ ഉണ്ടാക്കുന്നത്. അപ്പോഴും ശക്തമായൊരു മൈൻഡ് ഉണ്ടായിരിക്കണം. ജീവിതം കഴിഞ്ഞു, ഇത്രയേ ഉള്ളു. ഇനി മുന്നോട്ട് പോകാൻ പറ്റില്ലെന്നൊരു ചിന്തയിലേക്ക് വരരുത്. നമ്മൾ നമ്മളെ കൊണ്ട് തന്നെ മനസ് മാറ്റേണ്ടി വരും. എല്ലാവർക്കും ആ പവറുണ്ട്. ഞാനങ്ങനെ ചിന്തിച്ചത് കൊണ്ടാണ് മുന്നോട്ട് പോകാൻ സാധിച്ചതെന്നാണ് ശാന്തി പറയുന്നത്.
രണ്ടാമത് ഞാൻ വിവാഹമോചിതയായപ്പോൾ സിനിമ വന്നില്ലായിരുന്നെങ്കിൽ കൂടുതൽ ബുദ്ധിമുട്ടിലായി പോയേനെ. വിവാഹ സമയത്ത് ഞാൻ അദ്ദേഹത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. അതാണ് എന്റെ തെറ്റ്. എല്ലാവരും സ്വയം നിലനിൽപ്പ് കൂടി നോക്കണം. വിവാഹിതയാണെങ്കിലും സ്വയം ബഹുമാനിക്കണം. നമ്മുടേതായ ഒരു ഇൻകം ഉണ്ടെങ്കിൽ വലിയ കാര്യമാണെന്ന് നടി കൂട്ടിച്ചേർത്തു.