ഒമ്പതുമാസം ഗര്‍ഭിണിയായിരുന്ന സീമയുടെ നിറവയര്‍ മറയ്ക്കാന്‍ കഥാപാത്രത്തെ വീല്‍ചെയറിലാക്കി!

Update: 2023-08-05 13:00 GMT

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സീമ. ഒരുകാലത്തു യുവാക്കളുടെ ഹരമായിരുന്നു താരം. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഐ.വി. ശശിയുമായുള്ള തന്റെ വിവാഹത്തെയും ഗര്‍ഭകാലത്ത് അഭിനയിച്ച സിനിമയെയും കുറിച്ചുള്ള തുറന്നുപറച്ചില്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും തരംഗമാകുകയാണ്.

ചെന്നൈയിലെ മാങ്കാട് ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അതുവരെ ആ ക്ഷേത്രത്തില്‍ വിവാഹം നടന്നിട്ടില്ല. ഒരു ക്ഷണക്കത്തുപോലും അച്ചടിച്ചിരുന്നില്ല. ഫോണിലൂടെയും നേരിട്ടും ഒക്കെയായിരുന്നു ക്ഷണം. എന്റെ ചേട്ടന്റെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങളും ചെയ്തത് ജയേട്ടനായിരുന്നു. എന്റെ കൈപിടിച്ച് ശശിയേട്ടന്റെ കൈയില്‍ ഏല്‍പിച്ചത് ജയേട്ടനാണ്. പിന്നീട് ചെന്നൈയിലെ താജ് ഹോട്ടലില്‍ ഒരു റിസപ്ഷന്‍ വച്ചു. മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടു നാളുകള്‍ക്കുശേഷം ഞാനും ശശിയേട്ടനും വീണ്ടും സിനിമയുടെ തിരക്കുകളിലേക്കാണ് പോയത്. സിനിമയുടെ തിരക്ക്, ജീവിതത്തിന്റെ തിരക്ക് എന്നൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു. സിനിമ തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം. വിവാഹം കഴിഞ്ഞ് ആദ്യം ലഭിച്ച ശക്തമായ വേഷം 'അര്‍ച്ചന ടീച്ചറാ'യിരുന്നു. 'അഹിംസ'യില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു. എന്റെ നിറവയര്‍ മറയ്ക്കാനാണ് ഞാനവതരിപ്പിച്ച കഥാപാത്രത്തെ വീല്‍ചെയറിലാക്കിയത്. ആ സിനിമയില്‍ ഏറെയും ക്ലോസപ്പ് ഷോട്ടുകളാണ്- സീമ പറഞ്ഞു.

Tags:    

Similar News