വ്യത്യസ്തനായിട്ട് അന്നേ തോന്നിയിരുന്നു, അന്ന് ഷെയ്ന്റെ ഉമ്മ വിളിച്ച് നന്ദി പറഞ്ഞു; സാന്ദ്ര തോമസ്

Update: 2024-06-03 10:09 GMT

നടി എന്നതിനേക്കാളും പ്രൊഡ്യൂസർ ആയി ഇരിക്കാനാണ് ഇഷ്ടമെന്ന് സാന്ദ്ര തോമസ് പറഞ്ഞിട്ടുണ്ട്. സാന്ദ്രയുടെ ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്ട്സ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷെയ്ൻ നിഗവും മഹിമ നമ്പ്യാരുമാണ്. നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയ സമയത്തും ഷെയ്നിനെ പിന്തുണച്ച് സംസാരിച്ച വ്യക്തിയാണ് സാന്ദ്ര തോമസ്. ഇപ്പോഴും സാമൂഹിക വിഷയങ്ങളിൽ ഷെയ്ൻ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.

ഇത്ര ചെറിയ പ്രായത്തിലേ എങ്ങനെയാണ് ഇത്തരം വിഷയങ്ങളിൽ ഇത്ര പക്വമായി ഇടപെടാൻ സാധിക്കുന്നത് എന്നാണ് സാന്ദ്ര ചോദിക്കുന്നത്. യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര തോമസ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. ഷെയിനിന് അറിയുമോ എന്ന് അറിയില്ല. ഷെയിന്റെ ആദ്യം മുതലേ ഉള്ള അഭിമുഖങ്ങൾ ഞാൻ കാണാറുണ്ടായിരുന്നു. ഷെയ്ൻ ഇപ്പോൾ ഇവിടിരുന്ന് സംസാരിച്ചില്ലേ... ഇതുപോലെ വാവൗ എന്ന് തോന്നുന്ന പോലത്തെ പല കാര്യങ്ങളും പല അഭിമുഖങ്ങളും കേട്ടപ്പോൾ എനിക്ക് തോന്നിയിട്ടുണ്ടെന്ന് സാന്ദ്ര പറയുന്നു.

നമുക്കൊക്കെ ഒരു 35 വയസൊക്കെ ആകുമ്പോൾ ഒത്തിരി എക്സ്പീരിയൻസ് കൊണ്ട് വരുന്ന കാര്യം ചെറിയ പ്രായത്തിൽ ഷെയ്നെ പോലെ ഒരാൾക്ക് കിട്ടിയത് കാണുമ്പോൾ നമുക്ക് ഒരു ഇത് തോന്നില്ലേ. കൊള്ളാല്ലോ ഈ പയ്യൻ എന്ന് തോന്നില്ലേ. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിട്ട് എനിക്ക് അന്നേ തോന്നിയിരുന്നു. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് ഈ പ്രശ്നം വരുന്നതെന്നും സാന്ദ്ര പറയുന്നു.

ഇത് വന്ന് കഴിഞ്ഞപ്പോൾ ഞാൻ അവിടെ എന്നെയാണ് പ്ലേസ് ചെയ്തത്. ഞാനും ഇതുപോലത്തെ പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഒരു പത്തുപേര് ഇരുന്ന് നമ്മളെ ഒറ്റയ്ക്ക് പൊരിക്കുന്ന പോലെയുള്ള അവസ്ഥകൾ വന്നിട്ടുണ്ട്. അവിടെ ഒരാളെ പബ്ലിക്ക് ആയി കൊണ്ടിരുത്തി, നമ്മൾ വീട്ടിൽ തീർക്കേണ്ട ഒരു പ്രശ്നം, അങ്ങനെയല്ല, നിങ്ങൾ നാട്ടുകാർ തീരുമാനിച്ചോളൂ എന്ന് പറഞ്ഞ് നാട്ടുകൂട്ടത്തിന് മുന്നിലേക്ക് ഇട്ടു കൊടുക്കുന്ന അവസ്ഥ ഉണ്ടല്ലോ.

'അങ്ങനെ ഫീൽ ചെയ്തതുകൊണ്ടാണ് അവിടെ ഞാൻ പ്രതികരിച്ചത്. അന്ന് എനിക്ക് ഇവരെ ആരെയും പരിചയമില്ല. എന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് ഷെയിന്റെ ഉമ്മ എന്നെ വിളിക്കുന്നത്. ഉമ്മ എന്നെ വിളിച്ച് നന്ദി പറഞ്ഞു. ഞാൻ എനിക്ക് പറ്റുന്ന ഒരു കാര്യം ചെയ്തെന്നേ ഉള്ളു എന്നാണ് ഞാൻ അപ്പോൾ പറഞ്ഞത്. ആന്റി അന്നേരം പറഞ്ഞത്, ഒരാളെങ്കിലും ഞങ്ങളെ മനസിലാക്കിയല്ലോ എന്നാണ്. അതെല്ലാം അവിടെ വിട്ടു,' എന്നും സാന്ദ്ര പറയുന്നു.

ഇതെല്ലാം പറഞ്ഞ് കഴിഞ്ഞിട്ട്, ഈ സിനിമ വരുന്നു. അന്ന് വേറെ ഒരു നായകനായിരുന്നു അന്ന് കണ്ടിരുന്നത്. പല കാരണങ്ങൾ കൊണ്ട് അതൊക്കെ മാറി, എന്നോട് ഡയരക്ടർ വന്നു പറഞ്ഞു, ഇതിന് ഷെയ്ൻ കറക്ട് ആയിരിക്കും എന്ന്. പക്ഷെ അന്ന് ഷെയ്നെ സപ്പോർട്ട് ചെയ്തത് ഇതിന് വേണ്ടിയായിരുന്നു എന്നായിരിക്കും അടുത്തത് പറയാൻ പോവുക.

അതുകൊണ്ട് തന്നെ ഞാൻ അത് പറയില്ല, എന്നോട് അത് പറയുകയേ വേണ്ട എന്നാണ് ആദ്യം പറഞ്ഞത്. വേറെ ആരെ വേണമെങ്കിലും നോക്കിക്കോ ഷെയ്ൻ വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ അവര് പറഞ്ഞു, ഞങ്ങളായിട്ട് ശ്രമിച്ചോട്ടെ, ഞങ്ങൾക്ക് കിട്ടിയാൽ കൊള്ളാം എന്നുണ്ടെന്ന്.

അങ്ങനെ ഞാൻ പറഞ്ഞു, ഷെയ്നിനോട് ഞാൻ പറയാം. ഷെയ്നിന് ഇഷ്ടമുണ്ടെങ്കിൽ എടുക്കട്ടെ. അങ്ങനെയാണ് ഷെയ്ൻ ഇതിലേക്ക് എത്തുന്നത്. ഞാൻ വിളിച്ച് പറയുമ്പോഴും ഞാൻ ഷെയ്നിനോട് പറഞ്ഞു, മറ്റുവിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടേ അല്ല ഇതിലേക്ക് വിളിക്കുന്നത്. കഥ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ചെയ്താൽ മതി.

അന്ന് ആർഡിഎക്സ് ഒന്നും ഇറങ്ങിയിട്ടില്ല. അതിനേക്കാളും ഒക്കെ അഞ്ചോ ആറോ മാസം മുമ്പാണ് ഞാൻ വിളിക്കുന്നത്. ഞാനും എനിക്ക് മനസിൽ തോന്നിയ കാര്യങ്ങൾ പറയുന്ന ഒരാളാണ്. അന്ന് അസോസിയേഷൻ എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തിൽ കുത്തി എന്നൊക്കെ. പക്ഷെ നമുക്ക് പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയണ്ടേ. ഒരു സംഭവം ഒന്ന് മാറി ചിന്തിക്കാനും ഒരാൾ ആദ്യം അത് പറയണം എന്നും സാന്ദ്ര തോമസ് പറയുന്നു.

Tags:    

Similar News