'അൽഫോൻസിനെതിരെ അന്ന് പരാതി നൽകാൻ വരെ ചിന്തിച്ചു, സ്റ്റോക്കറാണെന്ന് കരുതി'; സായ് പല്ലവി

Update: 2024-05-10 08:10 GMT

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ നടിയാണ് സായി പല്ലവി. ഇപ്പോഴിതാ ബോളിവുഡിലേക്കും ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. രാമായണ എന്ന ബിഗ്ബജറ്റ് ചിത്രത്തലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ സായി പല്ലവി ഒരുങ്ങുന്നത്. രൺബീർ കപൂർ രാമനായി എത്തുന്ന ചിത്രത്തിൽ സീതയായാണ് സായി പല്ലവി എത്തുന്നതെന്നാണ് വിവരം.

ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ കണ്ടാണ് പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രൻ സായി പല്ലവിയെ പ്രേമത്തിലേക്ക് കാസ്റ്റ് ചെയ്യാനായി വിളിക്കുന്നത്. അതിന് മുമ്പ് സായി പല്ലവി രണ്ട് തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

എന്നാൽ ആദ്യമായി പ്രേമത്തിൽ അഭിനയിക്കാൻ അൽഫോൻസ് പുത്രൻ വിളിച്ച സമയത്ത് നടിക്ക് അത് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സായി പല്ലവി തന്നെ പറഞ്ഞിരുന്നു. ആ വാക്കുകൾ വീണ്ടും വൈറൽ ആയി ഇരിക്കുകയാണ്. പ്രേമത്തിലേക്ക് അൽഫോൻസ് പുത്രൻ നിരന്തരമായി വിളിച്ചപ്പോൾ ഇദ്ദേഹം ഒരു സ്റ്റോക്കർ ആണെന്നാണ് ആദ്യം വിചാചരിച്ചതെന്നാണ് സായി പല്ലവി പറഞ്ഞത്.

അൽഫോൻസ് ഒരു മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി സായ് പല്ലവിയുമായി ഫേസ്ബുക്കിൽ കോൺടാക്ട് ചെയ്യാറുണ്ടായിരുന്നു. എന്നാൽ അത് വെറുതെ പറ്റിക്കുന്നതാണെന്ന് കരുതി സായ് പല്ലവി അത് വിട്ടു. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും മെസേജ് അയച്ചു. വിളിച്ചാൽ ഫോൺ എടുക്കരുതെന്ന് അമ്മയോട് പറഞ്ഞു. പക്ഷെ അൽഫോൻസ് വീണ്ടും വിളിച്ചു തുടങ്ങി. ഈ സമയം പൊലീസിൽ പരാതി നൽകിയാലോ എന്ന് വരെ സായി പല്ലവി ചിന്തിച്ചിരുന്നു.

അവസാനം അൽഫോൻസ് തന്നെക്കുറിച്ച് വിക്കി പീഡിയയിൽ തിരയാനായി സായ് പല്ലവിയോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇത് ആരാണെന്ന് സായ് പല്ലവിക്ക് ബോധ്യമായത്. എന്നാൽ അപ്പോഴും സായ് പല്ലവിക്ക് തന്റെ കഴിവിൽ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. മുഖക്കുരുവുള്ള മുഖവും ശബ്ദവുമൊന്നും സിനിമ നടിയാകാൻ യോജിച്ചതല്ല എന്നും സായ് പല്ലവി ചിന്തിച്ചു.

എന്നാൽ തനിക്ക് ഉണ്ടായിരുന്ന എല്ലാ തരം മോശം ചിന്തിഗതികളെയും ആത്മവിശ്വാസക്കുറവിനെയും മാറ്റിയെടുത്തത് അൽഫോൻസ് പുത്രനാണ്. തന്നെ സ്വയം സ്നേഹിക്കാൻ പഠിപ്പിച്ചുവെന്നും മുഖക്കുരുവിന്റെ പേരിൽ പുറത്തിറങ്ങാൻ മടിക്കുന്ന പല സ്ത്രീകൾക്കും താൻ പ്രചോദനമായെന്നും നടി പറഞ്ഞിരുന്നു. അൽഫോൻസ് പുത്രന് മാത്രമാണ് താൻ അതിന്റെ ക്രഡിറ്റ് നൽകുക. അന്ന് അൽഫോൻസ് പറഞ്ഞത് വിശ്വസിച്ചിരുന്നില്ലെങ്കിൽ ഇന്ന് തനിക്ക് ഇതുപോലെ ഒരു അവസരം ലഭിക്കില്ലായിരുന്നു എന്നും സായ് പല്ലവി പറഞ്ഞിരുന്നു.

Tags:    

Similar News