കീരവാണിക്കു ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

Update: 2023-01-11 10:40 GMT

ഭാരതത്തിന്റെ യശസ്സ് വാനോള മുയർത്തിക്കൊണ്ടുപുരസ്‌കാരങ്ങളുടെ പുരസ്‌കാരമെന്നു വിശേഷിപ്പിക്കാവുന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ കീരവാണിക്കു ലഭിച്ചിരിക്കുന്നു. രാജമൗലി സംവിധാനം ചെയ്ത 'ആർ ആർ ആർ' എന്ന ചിത്രത്തിലെ 'നാട്ടു, നാട്ടു' എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഇതാദ്യമായാണ് ഏഷ്യയിൽ നിന്ന് ഒരു ഗാനത്തിന് ഈ അപൂർവ ബഹുമതി ലഭിക്കുന്നത്. ലോസ് ഏഞ്ചെൽസിലെ ബെവേർലി ഹിൽട്ടൺ ഹോട്ടലിൽ വച്ചായിരുന്നു പ്രഖ്യാപനം. കീരവാണിയും , രാജമൗലിയും ,രാംചരണും, ജൂനിയർ എൻ ടി ആറും കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

Tags:    

Similar News