കഥയെഴുത്തിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട സാഹിത്യകാരനായ ചലച്ചിത്ര സംവിധായകനാണ് ലാൽജി ജോർജ്. മതങ്ങൾക്കതീതമായി മനുഷ്യനെ സ്നേഹിക്കൂ' എന്ന പ്രപഞ്ചസത്യത്തെ, ദൃശ്യവൽക്കരിച്ചുകൊണ്ട്, 'ഋതം' (beyond thet ruth) എന്ന ചലച്ചിത്ര കാവ്യവുമായി വീണ്ടും എത്തുകയാണ്.
ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത 'ചിതറിയവർ' നിരവധി ചലച്ചിത്രമേളകളിൽ പങ്കെടുത്ത് പ്രശസ്തി നേടിയിരുന്നു. ഇഫ്താഹ് ആണ് മറ്റൊരു ചിത്രം.
സ്നേഹിക്കുകയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യഹൃദയങ്ങളുടെ, വികാര വിക്ഷോഭങ്ങളുടെയും, അന്ത:സംഘർഷ ങ്ങളുടെയും തനിമ ഒട്ടും ചോർന്നു പോകാതെ, അതിമനോഹരമായി നെയ്തെടുത്ത 'ഋതം' ഫെബ്രുവരി രണ്ടിന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.
മതങ്ങൾക്കതീതമായി മനുഷ്യനെ സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ട അതി മനോഹരമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന, ഒരു നല്ല ചലച്ചിത്ര ആവിഷ്‌ക്കാരം എന്നാണ് സംവിധായകൻ ലാൽജി ജോർജ് അവകാശപ്പെടുന്നത്.
ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ഡോ.ഷാജു, സോണിയ മൽഹാർ, ആദിത്യജ്യോതി എന്നിവരും സംവിധായകനായ ലാൽജി ജോർജ്ജിനൊപ്പം ചിത്രത്തിന്റെ പ്രീറിലീസ് പ്രസ്സ്മീറ്റിൽ പങ്കെടുത്തു. ചിറയിൻകീഴ്, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അതി സങ്കീർണമായ വൈകാരിക സംഘർഷങ്ങളനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെയും, വേദനയുടെയും കഥയാണ്.