തൃഷക്കെതിരായ പരാമർശത്തിൽ പ്രതിഷേധം: മാപ്പ് പറഞ്ഞ് എ.വി രാജു

Update: 2024-02-21 01:47 GMT

നടി തൃഷയ്‌ക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സിനിമാ പ്രവർത്തകരെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും രാജു പറഞ്ഞു. 

തൃഷയ്ക്കെതിരെ എ.വി. രാജു നടത്തിയ അധിക്ഷേപ പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമർശം നടത്തിയത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു പരാമർശം.

പരാമർശം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രതികരണവുമായി തൃഷ രംഗത്തെത്തി. 

ശ്രദ്ധ പിടിച്ചു പറ്റാൻ ഏത് നിലവാരത്തിലേക്കും ആളുകൾ തരംതാഴുന്ന കാഴ്ച വെറുപ്പുളവാക്കുന്നതാണ്. തുടർനടപടികൾ തന്റെ അഭിഭാഷക വിഭാഗം സ്വീകരിക്കുമെന്നും തൃഷ പ്രതികരിച്ചു. രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകൻ ചേരനും ആവശ്യപ്പെട്ടിരുന്നു. 

Tags:    

Similar News