റൂമിലേക്ക് ഓടി ‌ചര്‍ദ്ദിച്ചു; വായ നൂറ് തവണ കഴുകി; ശേഷം ഇന്റിമേറ്റ് സീൻ ചെയ്തിട്ടില്ല; ചുംബനരംഗത്തെ കുറിച്ച് രവീണ ടണ്ഠന്‍

Update: 2025-01-17 10:45 GMT

ബോളിവുഡിലെ 90 കളിലെ ഹിറ്റ് നായികമാരിൽ പ്രധാനിയാണ് രവീണ ടണ്ഠന്‍. ഇപ്പോഴിതാ തന്റെ ബോളിവുഡ് അഭിനയ കാലത്തെ പഴയ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ ചുംബന രംഗത്തിലും ഇന്റിമേറ്റ് സീനുകളിലും ഭാഗമാവില്ലെന്ന് തീരുമാനിച്ച സംഭവത്തെക്കുറിച്ചാണ് രവീണ മനസ് തുറന്നത്.

സംഭവത്തെ കുറിച്ച് നടി പറയുന്നതിങ്ങനെ. ' 90 കളിലെ ഒരു സിനിമാ ഷൂട്ടിങ്ങായിരുന്നു അത്. ഇന്റിമേറ്റ് സീനായിരുന്നു. കൂടെ അഭിനയിച്ച നടന്റെ ചുണ്ടുകൾ കുറച്ചധികം ഉരസി. അത് അബദ്ധത്തിൽ സംഭവിച്ചതായിരുന്നു. എന്നാൽ ഷോട്ട് കഴിഞ്ഞു ഞാൻ ഉടനെ റൂമിലേക്ക് ഓടി, ‌ചര്‍ദ്ദിച്ചു. വീണ്ടും വീണ്ടും പല്ല് തേക്കുകയും വായ നൂറ് തവണ കഴുകുകയും ചെയ്തു. അത്ര കംഫർട്ടബിൾ അല്ലാത്ത ഒരാളോട് കൂടെയല്ലാതെ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞത് അന്നാണ്. അതിന് ശേഷം അത്തരം സീനുകൾ ചെയ്യില്ലെന്ന് തീരുമാനമെടുത്തു. ആ സംഭവത്തിന് ശേഷം ഇന്റിമേറ്റ് സീനിൽ കൂടെയുണ്ടായിരുന്ന നടൻ ക്ഷമ ചോദിച്ചതായും രവീണ പറഞ്ഞു.

എന്നാൽ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കില്ലെന്ന തന്റെ നിലപട് മകളിൽ അടിച്ചേൽപ്പിക്കില്ലെന്നും സ്ക്രീനിൽ ഒരു നടനെ ചുംബിക്കുന്നത് മകൾക്ക് അനായാസമാണെന്ന് തോന്നിയാൽ തനിക്ക് പ്രശ്‌നമില്ലെന്നും രവീണ കൂട്ടിച്ചേർത്തു. രവീണയുടെ മകൾ റാഷ തദാനി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, ഡൈനസ്റ്റി എന്ന വെബ് ഷോയിൽ രവീണ അടുത്തതായി അഭിനയിക്കുന്നത്. 

Tags:    

Similar News