ചെറിയ കുട്ടിയായിരുന്നപ്പോൾ എന്നെ മുത്തശിയെ ഏൽപ്പിച്ച് അമ്മ ജോലിക്ക് പോകുമായിരുന്നു: പ്രിയങ്ക ചോപ്ര

Update: 2024-05-04 11:19 GMT

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം അമേരിക്കയിലാണ് താമസം. പ്രിയങ്ക-ജോനാസ് ദന്പതികൾക്ക് ഒരു കുട്ടിയുണ്ട്. കുടുംബമായെങ്കിലും അഭിനയം ഉപേക്ഷിച്ചിട്ടില്ല പ്രിയങ്ക. ഷൂട്ടിങ്ങിനു പോകുമ്പോഴുള്ള വിശേഷങ്ങൾ പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തു.

ചില ദിവസങ്ങളിൽ ഷൂട്ടിംഗ് അർധരാത്രി വരെ നീണ്ടുപോകാൻ സാധ്യതയുണ്ടെന്നതിനാൽ മകളെ അമ്മയെ ഏൽപ്പിച്ചാണ് സെറ്റിലേക്ക് പോകുന്നത്. അമ്മയോടൊപ്പം മാൾട്ടി വീട്ടിലാണുളളത്. അമ്മ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. എന്നെ വീട്ടിലാക്കി ജോലിക്ക് പോകുന്ന കഥ.

ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ എന്നെ മുത്തശിയെ ഏൽപ്പിച്ച് അമ്മ ജോലിക്ക് പോകുമായിരുന്നു. ഇപ്പോൾ അമ്മ അതുപോലെ എനിക്കുവേണ്ടി ചെയ്യുകയാണ്. മനോഹരമായ ഒരു കാര്യം പോലെയാണ് അത് തോന്നുന്നത്. അമ്മയോടൊപ്പം മാൾട്ടി ഒരു ദിവസം കടൽത്തീരത്ത് പോയി ആ യാത്ര അവൾ ഒരുപാട് ആസ്വദിച്ചു -പ്രിയങ്ക ചോപ്ര പറഞ്ഞു.

Tags:    

Similar News