സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി. അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറുമായ മെർലിൻ ആണ് വധു.
ചെന്നൈയിലെ പുതിയ ഫ്ളാറ്റിൽ തീർത്തും സ്വകാര്യമായ നടന്ന ചടങ്ങിൽ പ്രിയദർശനും ലിസിയും കല്ല്യാണി പ്രിയദർശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേർമാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു വിവാഹം. പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ആയിരുന്നു വിഎഫ്എക്സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാർത്ഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. അമേരിക്കയിൽ വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറാണ് മെർലിൻ.