പുതുവത്സര ദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ് സുകുമാരന്‍. ജയ ജയ ജയ ജയഹേ എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് പൃഥ്വിരാജ് സുകുമാരന്‍ പങ്കുവച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകരെ ചിരിപ്പിക്കാനും രസിപ്പിക്കാനും പറ്റുന്ന ഒരു ആഘോഷ ചിത്രമായിരിക്കും 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്നാണ് അനിയറപ്രവര്‍ത്തകര്‍ പറയുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ പുരോഗമിക്കുന്നു.