എനിക്ക് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്..., ചില ദിവസങ്ങളിൽ ഞാനെത്ര ഭാഗ്യവതിയാണെന്നു തോന്നും: പാർവതി തിരുവോത്ത്

Update: 2024-01-24 11:14 GMT

നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് പാർവതി തിരുവോത്ത്. തൻറേതായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത താരം പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പുലിവാൽ പിടിക്കണോ എന്ന സുഹൃത്തുക്കളുടെ ഉപദേശമൊന്നും പാർവതി സ്വീകരിക്കാറില്ല.

അഭിപ്രായങ്ങളുടെ പേരിൽ താരത്തിനു നിരവധി സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അണിയറക്കഥകൾ. ഇപ്പോൾ പ്രണയത്തെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ് പാർവതി. ഒരഭിമുഖത്തിലാണു നടി മനസ് തുറന്നത്. താനാരുമായും റിലേഷൻഷിപ്പിൽ അല്ലെന്ന് വ്യക്തമാക്കിയ പാർവതി പ്രണയത്തെക്കുറിച്ചുള്ള തൻറെ സങ്കൽപ്പവും പങ്കുവച്ചു. ഓരോരുത്തർക്കും ഓരോ തരത്തിൽ പറയുന്നതാണ് ഇഷ്ടം. ചിലർ സിംഗിൾ എന്ന് പറയുന്നു. ചിലർ സെൽഫ് പാർട്‌ണേർഡ് എന്ന് പറയാനാണ് ഇഷ്ടം.

ഞാനാണ് ഇപ്പോൾ എൻറെ പങ്കാളി. എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ ഞാനുമായാണ് ചർച്ച ചെയ്യുന്നത്. ഒരാൾ പങ്കാളിയായാൽ അവർ ഇതിൻറെയെല്ലാം ഭാഗമാകും. പക്ഷെ പ്രണയത്തിലാകുന്നത് അതിനപ്പുറമാണ്. എല്ലാ പ്രണയവും കംപാനിയൻഷിപ്പിലേക്കു പോകണമെന്നില്ല. എനിക്ക് നല്ല പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ദിവസങ്ങളിൽ ഞാനെത്ര ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നും. പക്ഷേ, കുറച്ചു കാലമായി ഞാൻ സിംഗിൾ ആണ്. പങ്കാളിയില്ലാത്തത് എനിക്കൊരു വിടവായി തോന്നിയിട്ടില്ല. ഇതിലേക്ക് എത്താൻ സുഹൃത്തുക്കൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം അവർ കംപാനിയൻഷിപ്പിൻറെ പല സ്റ്റേജുകളിലാണ്. ചിലർ കല്യാണം കഴിച്ചവരാണ്. ചിലർക്ക് കുട്ടികളുണ്ട്. ചിലർ ഡിവോഴ്‌സായി. സുഹൃത്തുക്കളിൽ ഞാനും രണ്ട് പേരും മാത്രമേ ഇപ്പോഴും സിംഗിൾ ആയിട്ടുള്ളൂ. - പാർവതി പറഞ്ഞു.

Tags:    

Similar News