'അനീഷിനെ ചീത്ത വിളിച്ച സംവിധായകൻ താനല്ല': ഒമർ ലുലു

Update: 2024-03-06 11:57 GMT

സിബി മലയില്‍ സംവിധാനം ചെയ്ത ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് അനീഷ് സിനിമയിൽ അരങ്ങേറിയത്. മുപ്പത്തിയെട്ടുകാരനായ അനീഷ് ഏറ്റവും അവസാനം സുപ്രധാനമായൊരു വേഷം ചെയ്തത് കല്യാണി പ്രിയദർശൻ നായികയായ ശേഷം മൈക്കിൽ ഫാത്തിമയിലാണ്. കല്യാണിയുടെ കഥാപാത്രത്തിന്റെ സഹോദരനായിട്ടാണ് അനീഷ് അഭിനയിച്ചത്.

സോഷ്യൽമീഡിയയിലും വളരെ ആക്ടീവായ അനീഷ് കഴിഞ്ഞ ​ദിവസം നൽകിയൊരു അഭിമുഖം വലിയ രീതിയിൽ‌ ചർച്ചയായിരുന്നു. സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള അനുഭവങ്ങൾ വിവരിക്കുന്നതിടെ അപമാനിക്കപ്പെട്ട ചില സംഭവങ്ങളും അനീഷ് വെളിപ്പെടുത്തിയിരുന്നു. 'ചില ആളുകള്‍ നമ്മളെ കൃത്യമായി അവോയ്ഡ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പുതുമുഖങ്ങള്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഒരു സിനിമ വലിയ ഹിറ്റായി നില്‍ക്കുന്ന സമയാണ്.'

'എനിക്ക് അന്നും ഇന്നും വലിയ ആരാധനയാണ്. ദൃശ്യം ഒക്കെ കഴിഞ്ഞ് ഒരു സ്വീകാര്യതയൊക്കെ ലഭിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ പോകുന്നത്. ആ സംവിധായകന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞത് അനുസരിച്ചാണ് എന്റെ യാത്ര. വീട്ടില്‍ എത്തിയപ്പോള്‍ എന്നോട് വളരെ റൂഡായി പെരുമാറി.'

'ആര് പറഞ്ഞിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. മോശം വാക്കുകളൊക്കെ ഉപയോഗിച്ചു. അദ്ദേഹം എഴുതുന്ന സമയം വല്ലതുമൊക്കെയാകും. എങ്കിലും വളറെ റൂഡായിട്ടാണ് എന്നോട് സംസാരിച്ചത്. വളരെ വിഷമത്തോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയതെന്നാണ്', സംവിധായകനിൽ‌ നിന്നും ഉണ്ടായ മോശം അനുഭവം പങ്കിട്ട് കഴിഞ്ഞ ദിവസം അനീഷ് മേനോന്‍ പറഞ്ഞത്.

വീഡിയോ വൈറലായതോടെ അനീഷ് പറഞ്ഞ സംവിധായകൻ ഒമർ ലുലുവാണെന്ന തരത്തിൽ ചർച്ചകൾ സോഷ്യൽമീഡിയയിലുണ്ടായി. അതോടെ ഒമർ ലുലു തന്നെ വിശദീകരണവുമായി രം​ഗത്തി. അനീഷിനെ ചീത്ത വിളിച്ച സംവിധായകൻ താനല്ലെന്നെന്നാണ് ഒമർ ലുലു ഇപ്പോൾ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

'സിനിമയിൽ അവസരം ചോദിച്ച് പോയ അനീഷ് ജി മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനാണെന്ന ടാഗുകൾ കണ്ടു. അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയിൽ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍. ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്‌ത്‌ എന്റെ പേര് ഈ വിവാദത്തിൽ വലിച്ചിഴക്കരുത്...', എന്നായിരുന്നു ഒമർ ലുലു കുറിച്ചത്.

അനീഷിനെ ടാ​ഗ് ചെയ്തിട്ടുമുണ്ട്. എന്നാൽ അനീഷ് ഇതിൽ പ്രതികരിച്ചിട്ടില്ല. ഒമർ ലുലുവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ സംവിധായകനെ പിന്തുണച്ചും വളരെ രസകരമായും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അഭിനയം അറിയാത്തവർക്ക് ഒക്കെ ചാൻസ് കൊടുക്കുന്ന ആളാണെന്ന് കൂടി പറ ഒമർ ഇക്ക അല്ല പിന്നെ... സിനിമയിൽ കാണുന്നത് പോലെയല്ല' ഒന്നുകിൽ ഇന്റർവ്യു കൊടുക്കുമ്പോൾ ആളുടെ പേര് വെളിപ്പടുത്തണം അല്ലെങ്കിൽ മിണ്ടാതിരിക്കണം. ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ കാര്യങ്ങൾ പറഞ്ഞാൽ അതിൽ ബുദ്ധിമുട്ടുന്ന പലരും ഉണ്ടാകും, ലെജന്റ് സംവിധായകൻ എന്നാണ് ആ ഡയറക്ടറെ പറ്റി പറഞ്ഞത് അതാണ് എല്ലാർക്കും ഡൗട്ട് വന്നത്.

അല്ലെങ്കിൽ ഉറപ്പായും ഇക്കയുടെ പേര് തന്നെ എല്ലാരും വിചാരിച്ചേനെ എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. അതിനിടയിൽ നൈസായി ചിലർ സിനിമയിൽ അവസരവും ഒമർ ലുലുവിനോട് കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ്വിൽ‌ ഒരു പ്രധാന വേഷം അനീഷ് ചെയ്തിരുന്നു.

Tags:    

Similar News