പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം ക​റ​ങ്ങിനടക്കലിലും ഡേറ്റിങ്ങിലും താത്പര്യമില്ല: ‌നോറ ഫത്തേഹി

Update: 2024-04-26 07:59 GMT

പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം താൻ ക​റ​ങ്ങിനടക്കുകയോ ഡേ​റ്റ് ചെ​യ്യാറോ ഇല്ലെന്ന് ബോളിവുഡ് താരം നോറ ഫത്തേഹി. എ​ന്നാ​ല്‍ ഇ​തൊ​ക്കെ തന്‍റെ ക​ണ്‍​മു​ന്നി​ല്‍ ധരാളമായി ന​ട​ക്കു​ന്നുണ്ടെന്നും നോറ പറഞ്ഞു. ബോ​ളി​വു​ഡി​ലെ താ​ര​ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ നടത്തിയ വിമർശനത്തിനിടെയാണ് താൻ ഡേറ്റ് ചെയ്ത് നടക്കാറില്ലെന്ന് വ്യക്തമാക്കിയത്. താരത്തിന്‍റെ വാക്കുകൾ:

പ്ര​ശ​സ്തി​ക്കു​വേ​ണ്ടി​യാ​ണ് താ​ര​ങ്ങ​ൾ ത​മ്മി​ൽ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി സ്വ​ന്തം ജീ​വി​തം ഇ​വ​ർ ന​ശി​പ്പി​ക്കു​ക​യാണ്. പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹ​ത്തി​ല്‍ നി​ന്നു​മാ​ണ് ഇ​തൊ​ക്കെ വ​രു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ള്‍ ജീ​വി​തം മു​ഴു​വ​ന്‍ ന​ശി​പ്പി​ക്കും. സ്നേ​ഹി​ക്കാ​ത്ത ഒ​രാ​ളെ വി​വാ​ഹം ചെ​യ്ത് ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഒ​പ്പം താ​മ​സി​ക്കു​ന്ന​തി​നെ​ക്കാ​ളും മോ​ശ​മാ​യ​ത് വേ​റെ​യി​ല്ല.

ഈ ​വി​വ​ര​ക്കേ​ട് ഇ​ന്‍​ഡ​സ്ട്രി​യി​ലു​ള്ള മി​ക്ക ആ​ളു​ക​ളും ചെ​യ്യു​ന്നു​ണ്ട്. അ​വ​ര്‍​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടാ​വ​ണം. സ്വ​ന്തം ക​രി​യ​ര്‍ എ​ങ്ങോ​ട്ടേ​ക്കാ​ണ് പോ​കു​ന്ന​ത് എ​ന്ന് അ​വ​ര്‍​ക്ക് അ​റി​യി​ല്ല. വ്യ​ക്തി​ജീ​വി​ത​വും മാ​ന​സി​കാ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ത്യ​ജി​ക്കു​ന്ന​ത് എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല- നോ​റ പ​റ​ഞ്ഞു.

Tags:    

Similar News