നിവിൻ പോളിയുടെ 'പടവെട്ട്' നാളെ തീയേറ്ററുകളിൽ

Update: 2022-10-20 06:06 GMT

പിറന്ന മണ്ണിൽ ജീവിക്കാനായി മനുഷ്യൻ നടത്തുന്ന അതിജീവത്തിന്റെ കഥയുമായി നിവിൽ പോളി ചിത്രം പടവെട്ട് നാളെ തീയേറ്ററുകളിൽ. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മേലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പോരാട്ടത്തിന്റെ കഥ പറയുന്നു. 

നമ്മുടെ മണ്ണ്, നമ്മുടെ നാട്, നമ്മുടെ വീട്, നമ്മുടെ വയൽ നമ്മൾക്ക് എന്ന് പറഞ്ഞു വെക്കുന്ന ചിത്രത്തിൽ നിവിൻ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കണ്ണൂരിലെ മലയോര ഗ്രാമമായ മാലൂരിൽ നടക്കുന്ന കഥ, ഇന്ത്യയിൽ എല്ലായിടത്തും നടക്കുന്ന സംഭവങ്ങളുടെ പരിച്ഛേദമാണ്. നിവിൻ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. ഗോവിന്ദ് വസന്തയുടെ സംഗീതവും ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ സഹകരണത്തിൽ സാരിഗമ നിർമ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണൻ ആണ്. അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ - ഷഫീഖ് മുഹമ്മദ് അലി, സംഗീതം - ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്‌സ് - അൻവർ അലി, മേക്കപ്പ് - റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ.

Tags:    

Similar News