'മാസ്, ആ​ര്‍​ട്ട് എ​ന്നൊ​ക്കെ നോ​ക്കാ​തെ ചെ​യ്യും; ത​മി​ഴി​ലെ ആ​ദ്യ​പ​ട​ത്തി​ല്‍ എ​നി​ക്ക് അ​ടി​യാ​ള്‍ വേ​ഷ​മായിരുന്നു': നരേൻ

Update: 2024-01-15 11:44 GMT

ക്ലാസ്മേറ്റ്സ്, അച്ചുവിന്‍റെ അമ്മ, റോബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരമാണ് നരേൻ. അച്ചുവിന്‍റെ അമ്മയ്ക്കു ശേഷം മീരാ ജാസ്മിനൊപ്പം ഒന്നിക്കുന്ന ക്വീൻ എലിസബത്താണ് താരത്തിന്‍റെ പുതിയ ചിത്രം. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തന്‍റെ അഭിപ്രായങ്ങൽ തുറന്നു പറയുന്നതിൽ താരം മടികാണിക്കാറില്ല.

എ​നി​ക്കു മ​ന​സി​ല്‍ റി​ലേ​റ്റ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യും. എ​ന്നേ​ക്കാ​ളും ഇ​ന്‍റ​ലി​ജ​ന്‍റോ ന​ന്മ​യു​ള്ള​തോ ആ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ്ര​ചോ​ദ​ന​മാ​ണ്. ത​മി​ഴി​ലെ ആ​ദ്യ​പ​ട​ത്തി​ല്‍ എ​നി​ക്ക് അ​ടി​യാ​ള്‍ വേ​ഷ​മാ​യിരുന്നു. അ​തി​ലെ തി​രു എ​ന്നേ​ക്കാ​ള്‍ ന​ല്ല വ്യ​ക്തി​യാ​ണ്. അ​യാ​ളു​ടെ പ്ര​ഫ​ഷ​ന്‍ അ​താ​ണെ​ന്നു മാ​ത്രം. അ​ത്ത​രം വേ​ഷ​ങ്ങ​ള്‍ ക​മേ​ഴ്‌​സ്യ​ല്‍, ആ​ര്‍​ട്ട്, മാ​സ് എ​ന്നൊ​ക്കെ നോ​ക്കാ​തെ ചെ​യ്യും.

​ആ​ന്‍റോ ജോ​സ​ഫ് വ​ഴി​യാ​ണ് 2018ല്‍ ​എ​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ വേ​ഷം. അ​തു​വ​രെ മ​ല​യാള​ത്തി​ൽ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ത്തി​ന് ജൂ​ഡ് ആ​ന്‍റ​ണി എ​ന്നെ കാ​സ്റ്റ് ചെ​യ്ത​ത് അ​ദ്ഭു​തപ്പെ​ടു​ത്തി. ക​രി​യ​റി​ൽ എ​ന്നു​മോ​ർ​ക്കാ​വു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​യി അ​തു മാ​റി. അ​ത്ത​രം വേ​ഷ​ങ്ങ​ള്‍​ക്ക് എ​നി​ക്കു ക​ഥ കേ​ള്‍​ക്കേ​ണ്ട ആ​വ​ശ്യം​ പോ​ലു​മി​ല്ല. മ​ല​യാ​ളി​ക​ൾ അ​നു​ഭ​വി​ച്ച ഒ​രു വി​ഷ​യം പ​റ​യു​ന്ന 2018 ശ്ര​ദ്ധേ​യ​മാ​കു​മെ​ന്ന് അ​ന്നേ തോ​ന്നി- നരേൻ പറഞ്ഞു.

Tags:    

Similar News