ഷോ​ട്ടി​നി​ടെ കാ​ണു​മ്പോ​ള്‍ മോഹൻലാൽ ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു: നന്ദു പറയുന്നു

Update: 2024-01-15 10:55 GMT

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന സി​നി​മ​യി​ലൂടെയാണ് നന്ദു ചലച്ചിത്രലോകത്ത് എത്തുന്നത്. ഏ​റ്റ​വും ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​തും മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ല്‍​ത​ന്നെ. നേ​രി​ല്‍ വ​ള​രെ ചെ​റി​യൊ​രു വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്. കൈ​ക്കൂ​ലി മേ​ടി​ച്ചു കാ​ലു​മാ​റു​ന്ന ഒ​രു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ ക​ഥാ​പാ​ത്രം. തന്‍റെ ആദ്യ ചിത്രത്തിൽ മോഹൻലാലുമായുള്ള അനുഭവം തുറന്നുപറയുകയാണ് താരം.

സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​തി​ലെ നാ​യ​ക​ന്‍ മോ​ഹ​ന്‍​ലാ​ലു​മാ​യി മു​ന്‍​പ​രി​ച​യം ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. ആ ​സി​നി​മ​യു​ടെ സെ​റ്റി​ല്‍ വ​ച്ചാ​ണ് ആ​ദ്യ​മാ​യി കാ​ണു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തും. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ റേ​ഞ്ചും സൗ​ഹൃ​ദ​വ​ല​യ​വും വേ​റെ, ന​മ്മു​ടേ​ത് മ​റ്റൊ​ന്ന്. ഒ​രു​മി​ച്ചു​ള്ള ഇ​രി​പ്പോ സം​സാ​ര​മോ ഒ​ന്നും അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. പക്ഷേ, ഷോ​ട്ടി​നി​ടെ കാ​ണു​മ്പോ​ള്‍ ചി​രി​ക്കും സം​സാ​രി​ക്കും എ​ന്ന​ല്ലാ​തെ അ​തി​ല്‍ ക​വി​ഞ്ഞ ബ​ന്ധ​മൊ​ന്നും അ​ന്നി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് അ​യി​ത്തം, കി​ഴ​ക്കു​ണ​രും പ​ക്ഷി, ലാ​ല്‍​സ​ലാം, ബ​ട്ട​ര്‍​ഫ്ലൈ​സ്, ഏ​യ് ഓ​ട്ടോ, കി​ലു​ക്കം, അ​ഭി​മ​ന്യു തു​ട​ങ്ങി കു​റെ​യേ​റെ സി​നി​മ​ക​ള്‍ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ക്കാ​ല​ത്തു​ത​ന്നെ ചെ​യ്ത​തോ​ടെ അ​ടു​പ്പ​മാ​യി. പിന്നീട് ആ മഹാനടനൊപ്പം എത്രയോ സിനിമകൾ. എല്ലാം അനുഗ്രഹം തന്നെ- നന്ദു പറഞ്ഞു.

Tags:    

Similar News