സൗ​ഹൃ​ദ​ത്തി​ന്‍റെ "മൈ 3''; ന​വം​ബ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു

Update: 2023-10-28 11:14 GMT

സൗ​ഹൃ​ദം പ്ര​മേ​യ​മാ​ക്കി ത​ലൈ​വാ​സ​ൽ വി​ജ​യ് പ്ര​ധാ​ന ക​ഥാ​പാ​ത്രമാകുന്ന "മൈ3' ​ന​വം​ബ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. രാ​ജ​ൻ കു​ട​വ​ൻ ആണ് സം​വി​ധാ​നം.

സ്റ്റാ​ർ ഏ​യ്റ്റ് മൂ​വീ​സിന്‍റെ ബാ​ന​റി​ൽ നി​ർമി​ക്കു​ന്ന ​ചി​ത്ര​ത്തി​ൽ രാ​ജേ​ഷ് ഹെ​ബ്ബാ​ർ, സ​ബി​ത ആ​ന​ന്ദ്, ഷോ​ബി തി​ല​ക​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, മ​ട്ട​ന്നൂ​ർ ശി​വ​ദാ​സ​ൻ, ക​ലാ​ഭ​വ​ൻ ന​ന്ദ​ന, അ​ബ്‌​സ​ർ അ​ബു, അ​നാ​ജ്, അ​ജ​യ്, ജി​ത്തു, രേ​വ​തി,നി​ധി​ഷ, അ​നു​ശ്രീ പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

നാ​ല് ആ​ൺ​കു​ട്ടി​ക​ളും മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ആ​ത്മാ​ർഥ സൗ​ഹൃ​ദ​ത്തിന്‍റെ ക​ഥ​യാ​ണ് സിനിമ കൈകാര്യം ചെയ്യുന്നത്. രാ​ജേ​ഷ് രാ​ജു ഛായാ​ഗ്ര​ണം നി​ർ​വ്വ​ഹി​ക്കു​ന്നു. സംഗീതം സി​ബി കു​രു​വി​ള, ഗി​രീ​ഷ് ക​ണ്ണാ​ടി​പ​റ​മ്പ് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.

Tags:    

Similar News