'വിഷാദം ഒരുപാട് അർത്ഥ തലങ്ങളുള്ള ഒരു വലിയ പദമാണ്, അത് ആരും അലക്ഷ്യമായി ഉപയോഗിക്കരുത്' മൃണാൽ ഠാക്കൂർ

Update: 2023-04-14 13:03 GMT

അടുത്തിടെ താൻ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ കരയുന്നതിനെക്കുറിച്ച് ബന്ധപ്പെടുത്തി മൃണാൽ താക്കൂർ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സ്വയം കരയുന്ന ഒരു ഫോട്ടോ അടുത്തിടെ മൃണാൽ താക്കൂർ ഇന്റർനെറ്റിൽ പങ്കുവെച്ചിരുന്നു. ഒരു പുതിയ അഭിമുഖത്തിലാണ് , നടി തന്റെ ഈ ഫോട്ടോയെക്കുറിച്ച് തുറന്നു പറഞ്ഞത് . അത് ഓൺലൈനിൽ വ്യാപകമായി പടർന്നു പന്തലിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഒരു വൈകാരികമായ പിരിമുറുക്കം ഉണ്ടായപ്പോൾ എടുത്തതാണ് ഈ ചിത്രമെന്നും , തൊഴിൽപരമായും വ്യക്തിപരമായും താൻ ഒരു കഠിനമായ ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നെന്നും താരം വെളിപ്പെടുത്തി. ഏതൊരാളുടെയും മാനസികാരോഗ്യം ഒരു സെൻസിറ്റീവ് വിഷയമാണെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്നും മൃണാൾ പറഞ്ഞു. അഭിമുഖത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചും വിഷാദത്തെക്കുറിച്ചും മൃണാൽ താക്കൂർ വിശദമായി സംസാരിച്ചു.

കഴിഞ്ഞ മാസം, മൃണാൽ താക്കൂർ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ 'നിഷ്‌കളങ്ക'യെക്കുറിച്ചും താനൊരു 'ദുർബലയാണെന്നും' തുറന്നു സംസാരിച്ചു. അവൾ കരയുന്ന ഒരു ഫോട്ടോ അതിനോടൊപ്പം പങ്കിട്ടു, അതിനുശേഷം സോഷ്യൽ മീഡിയയിൽ പലരുംഇവരുടെ ക്ഷേമത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ''ഞാൻ സന്തോഷകരമായ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്ന സമയങ്ങളുണ്ട്, പക്ഷേ എനിക്ക് ഇപ്പോൾ അങ്ങനെ തോന്നുന്നില്ല. ഞാൻ ആ ചിത്രം പോസ്റ്റ് ചെയ്ത ദിവസം, ജീവിതത്തിൽ ഒരു പ്രശ്നത്തിനും നിങ്ങളെ നിരാശപ്പെടുത്താൻ കഴിയില്ലെന്ന് അറിയാനുള്ള ശക്തിയും സന്തോഷവും ധൈര്യവും അനുഭവിച്ചറിഞ്ഞാ ണ് ഞാൻ അന്നും ഉണർന്നത്. എന്നാൽ നമ്മുടെ ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുകയും നമ്മുടെ സ്വന്തം വിലതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ദിവസങ്ങളുണ്ടാകാറുണ്ട് . ലോകത്തിന് മുന്നിൽ ഒരാൾക്ക് ദുർബലനാകാനും വളരെയധികം ധൈര്യം ആവശ്യമാണ്, ''മൃണാൽ ബോംബെ ടൈംസിനോട് പറഞ്ഞു.

കരയുന്നതിന്റെ ഫോട്ടോ ഷെയർ ചെയ്തപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ താരം പറയുന്നത് മാനസികാരോഗ്യത്തെക്കുറിച്ചോ വിഷാദരോഗത്തെക്കുറിച്ചോ ആണെന്ന് ഊഹിച്ചിരുന്നു. അതേ അഭിമുഖത്തിൽ അതേ ''മാനസിക ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരുണ്ട്. ഇതൊരു സെൻസിറ്റീവ് വിഷയമാണ്, അത് തെറ്റായി വ്യാഖ്യാനിക്കപ്പെടാം.വിഷാദം എന്നത് ഒരു വലിയ പദമാണ്, അതിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ ആവശ്യമാണ്, അത് കേവലം യാദൃശ്ചികമായി ഉപയോഗിക്കാവുന്ന വാക്കല്ല. അവയെക്കുറിച്ച് കേൾക്കാനോ സംസാരിക്കാനോ ഒരാൾ ആഗ്രഹിക്കുന്നില്ല. ആ പ്രവണത മാറേണ്ടതുണ്ട്. നിങ്ങൾക്ക് വലിയ സന്തോഷം തോന്നുന്നില്ലെന്ന് അംഗീകരിക്കുന്നത് അത് പരിഹരിക്കാൻ മാത്രമേ നിങ്ങളെ സഹായിക്കൂ. എനിക്ക് തോന്നുന്നത് പ്രകടിപ്പിക്കാനോ തുറന്നു പറയാനോ എനിക്ക് ഭയമില്ലെന്ന് ലോകത്തോട് വിളിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു,

ആദിത്യ റോയ് കപൂറിനൊപ്പം അഭിനയിച്ച ഗുംറ (2023) ആയിരുന്നു മൃണാൾ അവസാനമായി അഭിനയിച്ച ചിത്രം. അതിനുമുമ്പ് ഫെബ്രുവരി 24 ന് പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും ഇമ്രാൻ ഹാഷ്മിയുടെയും സെഫ്‌ലി എന്ന ചിത്രത്തിലും അവർ അഭിനയിച്ചിരുന്നു. കുടിയേ നി തേരി വൈബെ എന്ന ഗാനത്തിന്റെ ഭാഗമായിരുന്നു അവർ. അതിന് മുമ്പ് ദുൽഖർ സൽമാനൊപ്പം സീതാ രാമം (2022) എന്ന തെലുങ്ക് ചിത്രത്തിലും അവർ അഭിനയിച്ചിരുന്നു.

Tags:    

Similar News