'സ്ഫടികം' ഏറ്റെടുത്ത പ്രേക്ഷകർ; നന്ദി പറഞ്ഞ് മോഹൻലാൽ

Update: 2023-02-11 05:53 GMT

'നീണ്ട 28 വർഷങ്ങൾക്കിപ്പുറവും ആട് തോമയ്ക്കു മേൽ സ്നേഹം ചൊരിഞ്ഞതിന് വാക്കുകൾക്കതീതമായ നന്ദി. സ്പടികം 4K അറ്റ്മോസിൽ സ്ഫടികം എത്തിച്ചതിന് ഭദ്രൻ സാറിനും ടീമിനും വലിയ നന്ദി രേഖപ്പെടുത്തട്ടെ'. നടൻ മോഹൻലാലിന്റെ (Mohanlal) വാക്കുകളാണിത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി മോഹൻലാൽ ഫേസ്ബുക്കിലെത്തി.

റീ-മാസ്റ്റർ ചെയ്ത് റീ-റിലീസ് കഴിഞ്ഞ ചിത്രത്തിന് വളരെ മികച്ച പ്രതികരണം ലഭിച്ചു വരുന്നു. 1995 ലെ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു 'സ്ഫടികം'. മറ്റു സുപ്രധാന പുരസ്കാരങ്ങൾക്കൊപ്പം മോഹൻലാൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയുമുണ്ടായി.

ചിത്രം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. വർഷങ്ങൾക്കിപ്പുറം ഈ സിനിമ ഒരു ആരാധനാ പദവി കൈവരിച്ചു. ആടു തോമ എന്ന കഥാപാത്രം വർഷങ്ങളായി ഒരു പോപ്പ് കൾച്ചർ ഐക്കണായി മാറി. 2020 മാർച്ചിൽ, ചിത്രത്തിന്റെ 25-ാം വാർഷിക വേളയിൽ, 'സ്‌ഫടികം' ഡിജിറ്റലായി മെച്ചപ്പെടുത്തി തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു.

രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ബഹുമതി സ്വീകരിച്ച കണക്ക് മാഷ് ചാക്കോയുടെ താന്തോന്നിയായ മകന്റെ വേഷമാണ് മോഹൻലാലിന്റെ ആട് തോമയ്ക്ക്. എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഉണ്ടെങ്കിലും, കണക്ക് ഭൂമിയുടെ സ്പന്ദനമായി കൊണ്ടുനടക്കുന്ന ചാക്കോ മാഷിന് തോമയുടെ പ്രതിഭ തിരിച്ചറിയാൻ സാധിക്കുന്നില്ല. ഒടുവിൽ അച്ഛന്റെ മാർഗനിർദേശങ്ങൾക്കു വിപരീതമായി ക്വാറി നടത്തിയും, തല്ലുകൂടിയും തോമാ വളർന്നു വരുന്നു. അപ്പോഴും തോമാ ഉള്ളിൽ അടക്കിപ്പിടിച്ച കുടുംബ സ്നേഹം അയാളിൽ മാറ്റൊലിയേകുന്നു.

Full View

Tags:    

Similar News