രജനികാന്തിന്റെ സിനിമയില്‍ എനിക്കായി വില്ലന്‍ വേഷം ഉണ്ടായിരുന്നു; മോഹന്‍ലാല്‍

Update: 2023-06-22 11:30 GMT

രജനികാന്ത് എന്ന നടനെക്കുറിച്ച് ഞാന്‍ കേട്ടുതുടങ്ങുന്ന കാലം മുതല്‍ വളരെ സ്റ്റൈലൈസ്ഡ് ആയ അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് മനസില്‍ തെളിയുന്നതെന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. കോളേജ് പഠനകാലത്ത് രജനികാന്തിന്റെ നിരവധി ചിത്രങ്ങള്‍ ഞാന്‍ ആവേശത്തോടെ കണ്ടിട്ടുണ്ട്. ചെന്നൈയിലെ വീനസ് സ്റ്റുഡിയോയില്‍ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് മറ്റൊരു പടത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് അവിടെയെത്തി. പരസ്പരം അറിയാമായിരുന്നെങ്കിലും തമ്മില്‍ ആദ്യമായികണ്ട ആ നിമിഷം മറക്കാനാകില്ല.

എന്റെ ആദ്യചിത്രമായ 'തിരനോട്ടം' ചിത്രീകരിക്കുന്ന കാലത്ത് രജനികാന്ത് തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന സ്റ്റാറായി നിറഞ്ഞുനില്‍ക്കുകയാണ്. തികച്ചും വ്യത്യസ്തമായ അദ്ദേഹത്തിന്റെ സ്റ്റൈല്‍ യുവാക്കളെ വളരെ വേഗം ആകര്‍ഷിച്ചു. എന്‍.ടി. രാമറാവുവും എം.ജി.ആറും നാഗേശ്വരറാവുവും രാജ്കുമാറും ശിവാജി ഗണേശനും സിനിമയില്‍ സൃഷ്ടിച്ച അദ്ഭുതങ്ങളുടെ തുടര്‍ച്ചയായിരുന്നു രജനികാന്ത്. എന്നാല്‍, അനുകരണത്തിന്റെ ഒരു കണികപോലും ആ തുടര്‍ച്ചയ്ക്കുണ്ടായിരുന്നില്ല.മോഹനാണ് 

വിവാഹശേഷമാണ് രജനികാന്തിനെ അടുത്തറിയാന്‍ എനിക്ക് അവസരങ്ങളുണ്ടായത്. സുചിത്രയുടെ അച്ഛന്റെ മുത്തുക്കാട്ടെ ബീച്ച്ഹൗസില്‍ രജനികാന്ത് വരുമായിരുന്നു. ഒരു കുടുംബസംഗമം. ആ സമാഗമത്തില്‍ പല തവണ ഞാനും പങ്കാളിയായിട്ടുണ്ട്. 'ശിവജി' എന്ന സിനിമയില്‍ എനിക്കായി വില്ലന്‍ വേഷം ഡയറക്ടര്‍ ശങ്കര്‍ രൂപപ്പെടുത്തിയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Tags:    

Similar News