വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയതിനുശേഷം താന്‍ അഭിനയം വിട്ടുവെന്ന് മറ്റുള്ളവര്‍ കരുതിയതായി നടി മിയ ജോര്‍ജ്. മാറിനില്‍ക്കണമെന്ന് വിചാരിച്ച് നടിമാരെല്ലാവരും സ്വയം മാറിനില്‍ക്കുകയാണെന്ന് തോന്നുന്നില്ല. എന്റെ അനുഭവത്തില്‍ പറയുകയാണെങ്കില്‍ കുഞ്ഞ് ഉണ്ടായി അഞ്ചാമത്തെ മാസം മുതല്‍ ഞാന്‍ ജോലി ചെയ്ത് തുടങ്ങിയിരുന്നു. ഇത്രയും നാളായിട്ടുപോലും സിനിമയോ മറ്റ് പരിപാടികളോ വരുമ്പോള്‍ സംശയത്തോടെയാണ് ആളുകള്‍ വിളിക്കുക.
അഭിനയിക്കാന്‍ പോകുമോ എന്നൊക്കെയാണ് അവരുടെ സംശയം. അടുത്തിടെ എന്നെ ഒരാള്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഞങ്ങളുടെ ക്യാരക്ടറിന് ആപ്ട് ആയിരുന്നു മിയ. പക്ഷേ കുഞ്ഞൊക്കെ ആയതിനാല്‍ വരുമോയെന്നൊക്കെ സംശയിച്ചിരുന്നുവെന്ന്. എന്തിനാണ് ഞാന്‍ വരില്ലെന്ന് സ്വയം കരുതിയത് എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അഭിനയിക്കുന്നുണ്ടോയെന്ന് വിളിച്ച് ചോദിക്കാമല്ലോയെന്ന് ചോദിച്ചു. ആ സിനിമ ഞാന്‍ ചെയ്യുകയും ചെയ്തിരുന്നു. നമ്മള് വരില്ലെന്ന് മറ്റുള്ളവര്‍ കൂടി കരുതുന്നതാണ് പ്രശ്നം. അല്ലാതെ കല്ല്യാണം കഴിഞ്ഞതിനാല്‍ നടിമാര്‍ ഓടി മാറുന്നത് മാത്രമാണ് പ്രശ്നം എന്ന് ഞാന്‍ കരുതുന്നില്ല, മിയ പറഞ്ഞു.