പ്രധാന നടിമാരൊഴികെ ആർക്കും ബാത്ത് റൂം പോലും ഇല്ല; പ്രശ്നക്കാരിയെന്ന ലേബലുണ്ട്; മെറീന
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിൾ. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് മുമ്പ് മെറീന തുറന്ന് പറഞ്ഞിരുന്നു. ഈയ്യടുത്ത് ഒരു സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ മെറീനയും ഷൈൻ ടോം ചാക്കോയും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് മെറീന എഴുന്നേറ്റ് പോയതും വിവാദമായി മാറിയിരുന്നു. പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടു. തനിക്ക് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മെറീന.
ഇപ്പോഴിതാ സിനിമയിലെ വേർതിരിവിനെക്കുറിച്ചും ഷൈനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മെറീന സംസാരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മെറീന മനസ് തുറന്നത്. മെറീനയ്ക്കൊപ്പം അമ്മയും അഭിമുഖത്തിൽ പങ്കെടുക്കുന്നുണ്ട്.
ഷൈനിനൊപ്പമുള്ള ചാറ്റ് ഷോയിൽ നിന്നും ഇറങ്ങിപ്പോയ സംഭവം വലിയ വാർത്തയായല്ലോ. എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു. ആ പ്രശ്നം ഞങ്ങൾ തന്നെ പരിഹരിച്ചെന്നും പറഞ്ഞു. അതുകൊണ്ട് അമ്മയ്ക്കത്ര ടെൻഷനുണ്ടായില്ലെന്നാണ് മെറീന പറയുന്നത്. അതേസമയം മെറീന പ്രതികരിക്കും എന്നറിയുന്നതിനാൽ ഇത്തരം സംഭവങ്ങളുണ്ടാകും എന്നൊരു മുൻ കരുതൽ മനസിലുണ്ടെന്നാണ് അമ്മ പറയുന്നത്. പിന്നാലെ സിനിമയിലെ സ്ത്രീകളുടെ സംഘടനയെക്കുറിച്ചും മെറീന സംസാരിക്കുന്നുണ്ട്.
സിനിമയിൽ സ്ത്രീകൾക്ക് ഒരു കമ്യൂണിറ്റിയുണ്ട്. പ്രശ്നങ്ങളിൽ തുറന്ന് സംസാരിക്കുന്നവർ അവർക്കൊപ്പമുള്ളവരാണെന്ന് ബാക്കിയുള്ളവർ ധരിക്കും. പക്ഷെ ഈ കമ്യൂണിറ്റി ജൂനിയർ നടിമാരടക്കമുള്ള പലരുടേയും പ്രശ്നങ്ങളിൽ ഒരു നിലപാടെടുക്കുന്നത് കണ്ടിട്ടില്ല. അത്തരത്തിൽ ഞാൻ നേരിട്ട പ്രശ്നം പറയാനാണ് അന്ന് ശ്രമിച്ചതെന്നാണ് മെറീന പറയുന്നത്. പ്രധാന നടിമാരൊഴികെ ആർക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല. അതാരെങ്കിലും പറയണ്ടേ എന്നാണ് മെറീന ചോദിക്കുന്നത്.
അതേസമയം ഇങ്ങനെ തുറന്നു പറയുന്നതു കൊണ്ടും ആവശ്യങ്ങൾക്ക് വേണ്ടി വാദിക്കുന്നതു കൊണ്ടും പ്രശ്നക്കാരിയാണെന്ന ലേബലുണ്ടെന്നാണ് മെറീന പറയുന്നത്. അഭിനയിക്കാൻ വിളിക്കുന്നവരോട് അവര് വേണോ? ശരിയാകുമോ? എന്ന് ചോദിക്കുന്നവരും ഒഴിവാക്കുന്നവരുമൊക്കെയുണ്ട്. അന്ന് ഇവളാരാ ഇങ്ങനെയൊക്കെ പറയാൻ എന്ന രീതിയിലാണ് ആദ്യം കമന്റുകളൊക്കെ വന്നതെന്നും മെറീന പറയുന്നുണ്ട്. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
'ഒരു സംവിധായകൻ അദ്ദേഹത്തിന്റെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചു. സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിക്കുന്നതിനിടയിൽ മെറീനയ്ക്ക് ധാരാളം ശത്രുക്കളുണ്ടല്ലോ എന്ന് ചോദിച്ചു. സിനിമയിലേക്ക് വിളിക്കരുതെന്ന് അക്കൂട്ടർ ഉപദേശിച്ചെന്നും അദ്ദേഹം പറഞ്ഞു' മെറീന പറയുന്നു.
അതേസമയം വിവേകാന്ദൻ വൈറൽ ആണ് മെറീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഈ സിനിമയുടെ പ്രൊമോഷന് വേണ്ടി നൽകിയ അഭിമുഖത്തിനിടെയാണ് ഷൈനും മെറീനയും തമ്മിൽ പ്രശ്നമുണ്ടാകുന്നത്. mereena michael about movie locations