പൃഥ്വിരാജുമായി രണ്ടു മൂന്നു കഥകൾ ചർച്ചചെയ്തിരുന്നു; പക്ഷേ, അതൊന്നും അദ്ദേഹത്തിന് ഇഷ്ടമായില്ല: മാർത്താണ്ഡൻ

Update: 2023-11-28 10:34 GMT

സംവിധായകൻ ജി. മാർത്താണ്ഡൻറെ അഞ്ചാമത്തെ ചിത്രമാണ് ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മഹാറാണി'. ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് ആണ് മാർത്താണ്ഡൻറെ ആദ്യ ചിത്രം. മാർത്താണ്ഡൻ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ആയിരുന്നു പാവാട എന്ന സിനിമ. തൻറെ പുതിയ സിനിമ മഹാറാണിയുടെ പ്രമോഷനിടയിൽ പൃഥ്വിരാജുമായി സിനിമ ചെയ്യുമോ എന്നതിന് അദ്ദേഹം പറഞ്ഞ മറുപടി:

വലിച്ചുവാരി ചെയ്യാതെ നല്ല സിനിമകൾ ചെയ്യുന്നതിലാണു കാര്യം. കൊമേഴ്സ്യൽ സിനിമകളാണ് ഇഷ്ടം. മോശം സിനിമ എന്നിൽ നിന്നു വന്നിട്ടില്ലെന്നാണു വിശ്വാസം. ചാനലുകളിൽ വരുമ്പോഴും ആളുകൾ നല്ല അഭിപ്രായം പറയുന്നുണ്ട്. തിയറ്ററിൽ എത്തുന്നവർ സംതൃപ്തിയോടെ ഇറങ്ങിപ്പോകണം. അതാണ് എൻറെ ലക്ഷ്യം.

പാവാടയ്ക്കുശേഷം ഞാനും തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രനും പൃഥ്വിരാജുമായി രണ്ടു മൂന്നു കഥകൾ ചർച്ചചെയ്തിരുന്നു. പക്ഷേ, അതൊന്നും അദ്ദേഹത്തിന് ഇഷ്ടമായില്ല. മറ്റൊരു കഥ റെഡിയായി വരുന്നുണ്ട്. ഉറപ്പായും അദ്ദേഹവുമായി സിനിമ ചെയ്യും- മാർത്താണ്ഡൻ പറഞ്ഞു.

Tags:    

Similar News