മഴവിൽ മനോരമയിലെ മറിമായം എന്ന പരമ്പരയാണ് മഞ്ജു പത്രോസിനെ ജനപ്രിയയാക്കിയത്. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു. നിരവധി സൈബർ ആക്രമണങ്ങൾക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോൾ അതിനെക്കുറിച്ചെല്ലാം തുറന്നുപറയുകയാണ് താരം:
'സോഷ്യൽ മീഡിയയിൽ എന്തും എഴുതാം എന്നൊരു ധാരണ ചിലർക്കുണ്ട്. ഫേക്ക് ഐഡി ഉണ്ടാക്കിയാൽ മതി എന്തും എഴുതാമെന്നാണ് വിചാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഒരു ഫോണിൻറെയോ കംപ്യൂട്ടറിന്റെയോ മുന്നിൽ ഇരുന്നായിരിക്കും ഇത് ചെയ്യുന്നത്. ഏതെങ്കിലും വിധത്തിൽ നമ്മൾ പിടിക്കപ്പെടും. പൊലീസ് ആളെ പിടിച്ച് കഴിഞ്ഞ് അത് പ്രശ്നമായി കഴിഞ്ഞപ്പോൾ അയാൾ തനിക്ക് മെസെഞ്ചർ വഴി സോറി പറഞ്ഞ് മെസേജ് ചെയ്തിരുന്നു.
ഞാൻ അനുഭവിച്ച വിഷമവും ഫ്രസ്ട്രേഷനും ഒന്നും ഒരു സോറി കൊണ്ട് തീരില്ല. തനിക്ക് അയാളെ വ്യക്തിപരമായി ദ്രോഹിക്കണമെന്നോ കുഴിയിൽ ചാടിക്കണമെന്നോ ഒന്നും ഇല്ല. അയാൾ ചെയ്ത തെറ്റിന് തക്കതായ ശിക്ഷ ലഭിക്കണം. ആരും ഇതൊന്നും സഹിച്ചു നിൽക്കേണ്ട കാര്യമില്ല. എൻറെ സ്വഭാവത്തിനെയോ വ്യക്തിപരമായി മോശമാക്കുന്ന രീതിയിലോ വളരെ മോശമായി എന്നോട് അങ്ങനെ ചെയ്യാൻ പാടില്ല. എന്നോടെന്നല്ല, ആരോടും അങ്ങനെ ചെയ്യരുത്'- മഞ്ജു പത്രോസ് പറഞ്ഞു.