വയനാട്ടിലെ ദുരന്തം: അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ

Update: 2024-08-03 10:54 GMT

കേരളം കണ്ട ഏറ്റവും വലിയ ദുരിതത്താല്‍ വിഷമിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ.


നടിയുടെ നേതൃത്വത്തില്‍ ഉള്ള മഞ്ജു വാര്യർ ഫൗണ്ടേഷൻ ആണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈ മാറിയത്.


ഇതിനോടകം 340 ഓളം ആളുകള്‍ മരിച്ച സംഭവം ഇന്ത്യയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ നിരവധി കോണില്‍ നിന്ന് ആളും ആശ്രയവും നഷ്ടപ്പെട്ടവർക്ക് വേണ്ടി സഹായങ്ങള്‍ വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. നടൻ മോഹൻലാല്‍ വയനാട്ടില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു.

Tags:    

Similar News