ഞാന്‍ ഉപയോഗിച്ച ഗ്ലാസ് അറപ്പാണങ്കില്‍ അവര്‍ക്കതു പിന്നീടു കളയാമായിരുന്നു: വാവ സുരേഷ്

Update: 2023-06-09 13:45 GMT

ഒരിക്കല്‍ നെയ്യാറ്റിന്‍കരയ്ക്ക് അടുത്തുളള അധ്യാപക ദമ്പതികളുടെ വീടിന്റെ മച്ചില്‍ പാമ്പു കയറി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഞാനവിടെ ചെന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ സാധിച്ചത്. ക്ഷീണിച്ചപ്പോള്‍ കുടിക്കാന്‍ ഒരു ഗ്ലാസ് വെളളം ചോദിച്ചു. എനിക്കവര്‍ വെളളം തന്നു. കുടിച്ചതിനുശേഷം ഗ്ലാസ് തിരികെ കൊടുത്തു. എന്റെ കണ്‍മുന്നില്‍ വച്ച് അവര്‍ ആ ഗ്ലാസ് പുറത്തേക്ക് വലിച്ചെറിഞ്ഞു.

ഞാന്‍ ഉപയോഗിച്ച ഗ്ലാസ് അറപ്പാണങ്കില്‍ ഞാന്‍ പോയതിനുശേഷം അവര്‍ക്കതു കളയാമായിരുന്നു. പക്ഷേ, അത് എന്റെ മുമ്പില്‍ വച്ചു ചെയ്തതാണ് എന്നെ കൂടുതല്‍ വിഷമിപ്പിച്ചത്. അങ്ങനെ നിരവധി അനുഭവങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ഞാന്‍ ഒരുപാടു ദുരിതം അനുഭവിച്ചിട്ടുണ്ട്. പണത്തിന്റെയും വിശപ്പിന്റെയും വില നന്നായിട്ട് അറിഞ്ഞിട്ടുളളതുകൊണ്ടു വറുത്തതും പൊരിച്ചതുമായ ആഹാരം കഴിക്കാറില്ല. ആ പണം മറ്റുളളവര്‍ക്കുവേണ്ടി ചെലവഴിക്കുന്നു. കഷ്ടതകള്‍ അനുഭവിക്കുന്ന ഒരുപാടു പേരെ ദിവസേന കാണാറുണ്ട്. അങ്ങനെയുളളപ്പോള്‍ വലിയൊരു വീടും വച്ചു സുഖസൗകര്യങ്ങളില്‍ കഴിയുന്നതിനൊന്നും എനിക്കു താത്പര്യമില്ല വാവ സുരേഷ് പറഞ്ഞു.

Tags:    

Similar News