നിശബ്ദത പരിഹാരമാകില്ല; മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണ്; ലിജോ ജോസ് പെല്ലിശ്ശേരി

Update: 2024-08-22 10:43 GMT

ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് പ്രതികരണങ്ങളറിയിച്ച് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. നിശബ്ദത ഇതിനു പരിഹാരമാകില്ല എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്.

നിരവധി പേരാണ് സംവിധായകന്റെ കുറിപ്പിന് പ്രതികരണവുമായെത്തിയത്. പതിയെ ശബ്ദങ്ങൾ പുറത്തു വരട്ടെ എന്നാണ് ഒരാളുടെ പ്രതികരണം. സിനിമാ മേഖലയിൽ നിന്ന് ഒരാളെങ്കിലും ഇത്രയെങ്കിലും അഭിപ്രായം പറയാൻ മുന്നോട്ട് വന്നല്ലോ, സിനിമാ മേഖലയിലെ ആൺകുട്ടിയാണ് നിങ്ങൾ എന്നെല്ലാം നീളുന്നു പ്രതികരണങ്ങൾ.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

Tags:    

Similar News