കഥ മനസിലാകാതെയും സിനിമ ചെയ്തിട്ടുണ്ട്; കുഞ്ചാക്കോ ബോബൻ

Update: 2024-06-24 09:07 GMT

മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ എന്ന ഓമനപ്പേരിലറിയപ്പെടുന്ന താരം കരിയറിൽ ജയവും തോൽവിയും അറിഞ്ഞതാണ്. എൽസമ്മ എന്ന ആൺകുട്ടിയിലൂടെയായിരുന്നു ചാക്കോച്ചന്റെ തിരിച്ചുവരവ്. ചാക്കോച്ചന്റെ എക്കാലത്തെയും മികച്ച ജനപ്രിയ ഹിറ്റാണ് കസ്തൂരിമാൻ. അനശ്വരചലച്ചിത്രകാരൻ ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച കസ്തൂരിമാനിൽ മീരാ ജാസ്മിൻ ആണ് ചാക്കോച്ചന്റെ നായികയായത്. അടുത്തിടെ ലോഹിതദാസിനെക്കുറിച്ച് ചാക്കോച്ചൻ പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. കഥ മനസിലാകാതെ സംവിധായകനെ മാത്രം ആശ്രയിച്ച് സിനിമ ചെയ്തിട്ടുണ്ടെന്നാണ് ചാക്കോച്ചൻ പറഞ്ഞത്.

'കരിയറിൽ പലപ്പോഴും കഥ ശരിക്കും മനസിലാകാതെ സംവിധായകനെ മാത്രം വിശ്വസിച്ച് സിനിമ ചെയ്തിട്ടുണ്ട്. എൽസമ്മ എന്ന ആൺകുട്ടി അങ്ങനെ ചെയ്തതാണ്. അതുപോലെ കരിയറിന്റെ തുടക്കത്തിൽ കസ്തൂരി മാൻ ചെയ്തതും അങ്ങനെയാണ്. ലോഹിതദാസ് സാർ എന്നോട് കഥ പറഞ്ഞപ്പോൾ എനിക്ക് എന്താണ് സംഭവമെന്ന് മനസിലായില്ല. പക്ഷേ ഞാൻ ഒക്കെ പറഞ്ഞു.

പിന്നീട് ലൊക്കേഷനിൽ എത്തിയപ്പോൾ ഓരോ സീനും ഡയലോഗും പറഞ്ഞു തരുന്നതിനൊപ്പം ആ കഥാപാത്രത്തിന്റെ ഡെപ്തും ഇമോഷനും എല്ലാം വിശദമായി പറഞ്ഞുതരികയായിരുന്നു. ആ ഒരു പ്രോസസ് എനിക്ക് പുതിയതായിരുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന്റെ മികവ് ആ സിനിമയിൽ അറിയുവാൻ കഴിഞ്ഞു' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Tags:    

Similar News