സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവയ്ക്കുമ്പോൾ 'റേറ്റ്' എത്രയാണെന്ന് ചോദിച്ചിട്ടുണ്ട്; കിരൺ റാത്തോഡ്

Update: 2024-03-11 11:19 GMT

നടി കിരൺ റാത്തോഡ് എല്ലാം തുറന്നുപറയുന്ന വ്യക്തിയാണ്. തന്റെ ആരാധകരുമായി ജീവിതത്തിലെ പല രഹസ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച ചില കാര്യങ്ങൾ തുറന്നു പറയുകയാണ് കിരൺ. താരത്തിന്റെ വാക്കുകൾ,

'നല്ല സിനിമകൾ നിരസിച്ചു. ആ സമയത്ത് ഒരു വിഡ്ഢിയുമായി ഞാൻ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹിച്ചത്. ജീവിതത്തിലെ മോശം തീരുമാനമായിരുന്നു അത്. ആ ബന്ധം തകരുകയായിരുന്നു. ബിക്കിനി ധരിക്കുന്നത് തെറ്റായി കാണുന്നില്ല. ചിലപ്പോൾ അത് അഡ്ജസ്റ്റ്മെന്റുകളേക്കാൾ നല്ലതാണ്. വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയാറല്ല. ആളുകൾ മെസേജിൽ ചോദിക്കുന്നത് പോലെ ഞാൻ അവെയ്ലബിൾ ആണോ എന്നാണ്. ആദ്യമൊക്കെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവയ്ക്കുമ്പോൾ റേറ്റ് എത്രയാണെന്ന് ചോദ്യം വരും. അന്ന് കരഞ്ഞിട്ടുണ്ട്- കിരൺ റാത്തോഡ് പറഞ്ഞു.

Tags:    

Similar News