'കെട്ടുകാഴ്ച' ഒരുങ്ങുന്നു; സുരേഷ് തിരുവല്ലയുടെ പുതിയ ചിത്രം

Update: 2023-09-04 09:44 GMT

കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് എന്നീ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കെട്ടുകാഴ്ച'. ചിത്രത്തിന്റെ തിരി മൂകാംബികയിൽ തെളിഞ്ഞു.

പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ , ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്മോഹൻ, എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു.

ബാനർ - സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം - സുരേഷ് തിരുവല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിജയൻ പള്ളിക്കര, ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - ഡി മുരളി, പശ്ചാത്തലസംഗീതം - രാജീവ് ശിവ, സ്റ്റിൽസ് - ഷാലു പേയാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ ....

Tags:    

Similar News