സാമ്പത്തിക ബുദ്ധിമുട്ടു വന്നാലും വിവാഹച്ചടങ്ങിൽ 'ഐറ്റം' ആകാൻ താത്പര്യമില്ല: കങ്കണ റണാവത്ത്

Update: 2024-03-23 10:11 GMT

കങ്കണ റണാവത്ത് എന്ന ബോളിവുഡ് താരസുന്ദരി തൻറേതായ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടി കാണിക്കാറില്ല. അതു ആരുടെ മുഖത്തുനോക്കിയും പറയും. ഇപ്പോൾ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്കെതിരേ വിമർശനവുമായി എത്തിയിരിക്കുകയാണ് താരം.

പ്രശസ്തിയും പണവും വേണ്ടന്നുവയ്ക്കാൻ വ്യക്തിത്വവും അന്തസും വേണമെന്ന് കങ്കണ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാൽ എത്ര പ്രലോഭനമുണ്ടായാലും വിവാഹച്ചടങ്ങുകളിൽ ഐറ്റം ഡാൻസ് ചെയ്യില്ല. പുരസ്‌കാര ചടങ്ങുകൾപോലും വേണ്ടായെന്നു വച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാൻ ശക്തമായ ഒരു വ്യക്തിത്വവും അന്തസും വേണമെന്നു കങ്കണ എഴുതി.

ഗുജറാത്തിലെ ജാംനഗറിൽ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡിംഗ് ആഘോഷങ്ങളിൽ താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

Tags:    

Similar News