ആ സിനിമയിൽ ജയറാം അഭിനയിക്കാത്തത് ഭാഗ്യമായി; കമൽ പറയുന്നു

Update: 2024-01-27 11:17 GMT

സിനിമയിൽ സജീവമായി നിൽക്കുന്ന സംവിധായകനാണ് കമൽ. മലയാളികൾക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിക്കാൻ കമലിന് കഴിഞ്ഞു കൗമുദി ടിവിയിലെ പരിപാടിയിൽ തന്നെ ആദ്യകാല സിനിമകളിൽ ഒന്നായ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയുടെ ഓർമ്മകൾ പങ്കുവെക്കുകയായിരുന്നു കമൽ.

'എന്റെ മൂന്നാമത്തെ സിനിമയാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ആ സിനിമയിൽ കാണിക്കുന്ന കാവ് പന്തളത്തിനടുത്ത് ചാമക്കാവ് എന്ന സ്ഥലത്തായിരുന്നു. അതുപോലെ ഒരു ലൊക്കേഷൻ കിട്ടാൻ വേണ്ടി ഞങ്ങൾ ഒരുപാട് അലഞ്ഞു. കാരണം ഒരുപാട് പടികളൊക്കെ കയറിപ്പോകുന്ന കാവായിരുന്നു സിനിമയ്ക്കു വേണ്ടത്. അത്തരത്തിലുള്ള കാവ് കുറവാണ്. അങ്ങനെ ലൊക്കേഷൻ തേടി കുറെ സ്ഥലത്ത് യാത്ര നടത്തി ആദ്യം പോയത് മലബാർ ഭാഗത്ത് ആയിരുന്നു കുറേക്കാവുകൾ കണ്ടെങ്കിലും ഒന്നും ഒക്കെ ആയില്ല പിന്നീട് ഒറ്റപ്പാലം ഷോർണൂർ ഭാഗത്തു നോക്കാം എന്ന് തീരുമാനിച്ച് ഷോർണൂർ ടിബി ലോഡ്ജിൽ എത്തി റൂമെടുത്തു.

പിറ്റേന്ന് രാവിലെ ഇറങ്ങാൻ നേരത്ത് എംടി സാർ അവിടെ റൂമിൽ ഉണ്ടെന്നറിഞ്ഞു അദ്ദേഹത്തെ പോയി കണ്ട് കാര്യങ്ങൾ പറഞ്ഞപ്പോൾ സാറാണ് പെരുമ്പാവൂരിൽ ഇരിങ്ങോൾ കാവ് എന്നൊരു കാവുണ്ട് പോയി കണ്ടു നോക്കാൻ സജസ്റ്റ് ചെയ്തത്. അങ്ങനെ ഞാനും ഫാസിലും പെരുമ്പാവൂർ ജംഗ്ഷനിൽ എത്തി. വഴിയറിയാതെ അവിടെ നിൽക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്ന് ഫാസിലിനോട് സംസാരിച്ചു. സാറിന് എന്നെ അറിയുമോ ഞാൻ കലാഭവനിൽ ഉള്ളതാ പേര് ജയറാം സിദ്ദിഖ്‌ലാലിന്റ കൂടെ മിമിക്രി കളിച്ചിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കാര്യം എന്തെന്ന് തിരക്കി. ഇരിങ്ങോൾ കാവിലേക്ക് പോകാനുള്ള വഴി അറിയില്ലെന്ന് പറഞ്ഞപ്പോൾ ഞങ്ങളോടൊപ്പം കാറിൽ കയറി കാവിലെത്തുന്നത് വരെ ജയറാം സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫാസിലിനോട് പറഞ്ഞു എന്തൊരു വെറുപ്പിക്കലാണ് ഇയാളെന്ന്. കാവ് പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടില്ല.

ജയറാം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു ചായയൊക്കെ തന്നു ഇറങ്ങാൻ നേരത്ത് സിനിമയിൽ എന്തെങ്കിലും ചാൻസ് ഉണ്ടോ എന്ന് ചോദിച്ചു നോക്കാം എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി ആ സിനിമയിൽ ഒരു ചെറിയ റോൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ അതിലേക്ക് ജയറാമിനെ പരിഗണിക്കാൻ ഞാൻ പോയപ്പോൾ ഫാസിൽ പറഞ്ഞു അപ്പാ ഹാജിക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു എന്ന്. ജയറാമിന് അത് കൊടുക്കാത്തത് നന്നായി എന്ന് എനിക്ക് തോന്നി. രണ്ടുമാസം കഴിഞ്ഞ് പത്മരാജൻ അപരനിലേക്ക് ജയറാമിനെ കാസ്റ്റ് ചെയ്തു അത് ജയറാമിന് ഭാഗ്യമായി. ഇത് ഞാൻ ജയറാമിനെ കാണുമ്പോൾ പറയാറുണ്ട്' കമൽ പറഞ്ഞു

Tags:    

Similar News