'ആ അപരാധം തിരുത്തിയത് സെല്ലുലോയ്ഡിൽ': അനുഭവം പറഞ്ഞ് കമൽ

Update: 2024-05-08 11:40 GMT

kamal about how he selected the character of pk rosyമലയാള സിനിമയിൽ എല്ലാവരും എപ്പോഴും ഉയരുന്ന വിമർശനമാണ് വെളുത്ത നായികമാർ മാത്രമാണ് നമുക്ക് ഉണ്ടാവാറ്. ചിലപ്പോൾ ഇരുണ്ട നിറമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും വെളുത്ത നടിമാരെ പെയിന്റ് അടിപ്പിച്ചാണ് ചെയ്യിക്കുന്നത് എന്ന്. നമ്മൾ സിനിമയിൽ ഭാവനയെ അത്തരത്തിൽ നിറം മാറ്റിയത് ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു.

കമൽ അതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതേ കമൽ തന്നെ സെല്ലുലോയ്ഡ് എന്ന സിനിമയിൽ പി കെ റോസിയായി അതിനോട് രൂപ സാദൃശ്യമുള്ള പെൺകുട്ടിയെ തന്നെ കണ്ടു പിടിച്ചതിനെക്കുറിച്ച് മനസു തുറക്കുകയാണ്. കൗമുദി മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് കമൽ ഇക്കാര്യങ്ങൾ പറയുന്നത്.

സെല്ലുലോയ്ഡിൽ പല കഥപാത്രങ്ങളെയും രൂപസാദൃശ്യം ഒക്കെ നോക്കി തെരഞ്ഞെടുക്കാൻ കാസ്റ്റിംഗിന് ഒരു ടീമിനെ തന്നെ തയ്യാറാക്കിയിരുന്നു. ഏറ്റവും പ്രധാനം ആര് പി.കെ റോസി ആകുമെന്നതാണ്. അതിന് കുറേ പേരെ ഓഡീഷൻ ഒക്കെ നടത്തി കുറേ പേരെ നോക്കിയിരുന്നു. ഒരു ദളിത് പെൺകുട്ടിയാണ് പികെ റോസി.

അവരുടെ കൃത്യമായ ഒരു ഫോട്ടോ പോലും എവിടെയുമില്ല. ഇന്ന് നമ്മൾ എല്ലാവരും കാണുന്ന ഫോട്ടോഗ്രാഫ് ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകൻ കണ്ടെടുത്ത ഫോട്ടോഗ്രാഫ് ആണ്. അത് ചിത്രഭൂമിയിൽ ഒക്കെ പ്രസിദ്ധീകരിച്ച് വന്നതാണ്. ഇതാണ് പികെ റോസി എന്നാണ് എല്ലാവരും പറയുന്നതും വിശ്വസിക്കുന്നതും.

എന്നാൽ ആധികാരികമായി ഇതാണ് എന്ന് പറായൻ ഈ ഫോട്ടോ കൊണ്ട് കഴിയില്ല. ഈ ഫോട്ടോഗ്രാഫിന്റെ രൂപസാദൃശ്യമുള്ള പെൺകുട്ടി വേണം എന്നുള്ളത് എന്റെ നിർബന്ധം കൂടിയായിരുന്നു. പല പെൺകുട്ടികളെയും നോക്കുന്നതിനിടയിൽ ഒരു റിയാലിറ്റി ഷോയിൽ യാദൃച്ഛികമായി റിയാലിറ്റി ഷോയിൽ പാട്ട് പാടിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടപ്പോൾ എനിക്ക് സ്ട്രൈക്ക് ചെയ്തു.

അങ്ങനെ ആ കുട്ടിയെ ആണ് പികെ റോസിയായി തെരഞ്ഞെടുത്തത്. റിയാലിറ്റി ഷോ നടത്തുന്നവരെ കണ്ട് അഡ്രസ് വാങ്ങിയാണ് ആ കുട്ടിയെ കണ്ട് പിടിക്കുന്നത്. ആ കുട്ടി ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല. സിനിമയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത കുട്ടിയാണ്. അവരെക്കൊണ്ട് അഭിനയിപ്പിക്കാൻ പറ്റും എന്ന കോൺഫിഡൻസ് ഉണ്ടായിരുന്നു.

സിനിമയിൽ അവർ നന്നായി ആ കഥാപാത്രത്തെ ചെയ്യുകയും ചെയ്തു. അതിൽ ഏറ്റവും സന്തോഷമുള്ള കാര്യം, സാധാരണ സിനിമയിൽ പലപ്പോഴും ഞാൻ അടക്കമുള്ള ആളുകൾ ചെയ്യുന്ന അപരാധമാണ് അത്. നമ്മളിൽ ഭാവന വന്നപ്പോൾ വെളുത്ത് സുന്ദരിയായ ഭാവനയെ കറുപ്പടിപ്പിച്ച് വേഷം കെട്ടിച്ചാണ് അഭിനയിപ്പിച്ചത്.

അതിന് പഴിയും ട്രോളും കേൾക്കേണ്ടി വന്നിട്ടുണ്ട്. സെല്ലുലോയിഡിൽ പക്ഷെ റിയൽ ആയി തോന്നിയ, പെൺകുട്ടിയാണ് പികെ റോസിയായി അഭിനയിച്ചത്. അത് സന്തോഷമുള്ള കാര്യമായിരുന്നെന്നും കമൽ പറയുന്നു.

Tags:    

Similar News