ജോഷി-ജോജു ചിത്രം 'ആന്റണി' ഡിസംബർ 1 മുതൽ തിയറ്ററുകളിലേക്ക്

Update: 2023-11-27 08:43 GMT

'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് നിർമ്മിക്കുന്നത്. വേറിട്ട ദൃഷ്യാവിഷ്‌ക്കാരത്തിൽ വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രത്തിന് രാജേഷ് വർമ്മയാണ് തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 'സരിഗമ'യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.

ജോഷിയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകരെ വളരെയേറെ ആകർഷിക്കുന്ന ഒരു സിനിമ ആയിരിക്കും 'ആന്റണി' എന്ന് നിർമ്മാതാക്കൾഅവകാശപ്പെടുന്നുണ്ട്. കുടുംബപ്രേക്ഷകരെ പരിഗണിച്ചുകൊണ്ട് ഒരുക്കിയ ഈ ചിത്രത്തിൽ മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്റ്‌സും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ 'ആന്റണി' ഒരു ഫാമിലി-ആക്ഷൻ സിനിമയാണ് എന്ന് പറയാം.

Tags:    

Similar News