എവിടെ ചെന്നാലും മോനെ സുഖമായിരിക്കുന്നോ എന്ന ചോദ്യം ഹൃദയം നിറയ്ക്കുന്നു; ജയറാം

Update: 2023-07-03 12:45 GMT

മലയാളികളുടെ കുടുംബനായകനാണ് ജയറാം. പത്മരാജന്‍ കണ്ടെത്തിയ ആ മഹാപ്രതിഭ പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയനടനായി മാറി. തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ ആണ് അവസാനമായി ചെയ്തതെന്ന് ജയറാം. മണിരത്‌നം എന്ന ലെജന്‍ഡ് സംവിധായകന്റെ കൂടെ തമിഴിന്റെ ചരിത്രം പറയുന്ന ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണ്. മലയാളത്തില്‍ ഞാനായിട്ട് കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഇടവേള എടുത്തിരുന്നു. നല്ലൊരു പ്രോജക്ട് ചെയ്തു തിരിച്ചു വരണം എന്നാണ് ആഗ്രഹിച്ചത്.

എന്റെ കാത്തിരിപ്പ് വെറുതെയായില്ല, ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന ഏബ്രഹാം ഓസ്‌ലര്‍ എന്ന സിനിമ, അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിനുശേഷം മിഥുന്‍ മാനുവല്‍ ചെയ്യുന്ന ചിത്രമാണ്. വളരെയേറെ പ്രതീക്ഷ തരുന്ന സിനിമയാണത്, അതിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. വീണ്ടും വീണ്ടും ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും നന്ദി പറയുകയാണ്. എവിടെ ചെന്നാലും അമ്മമാര്‍ വന്നിട്ട് മോനെ സുഖമായിരിക്കുന്നോ എന്ന് ചോദിക്കുന്ന സ്‌നേഹം ഹൃദയം നിറയ്ക്കുന്നുവെന്നും ജയറാം പറഞ്ഞു.

Tags:    

Similar News