ബാപ്പ വന്ന് അടുത്തിരുന്നപോലെ തോന്നിയെന്ന് നസീർ സാറിൻറെ മകൻ ഷാനവാസ് പറഞ്ഞു; അവാർഡിനേക്കാൾ സന്തോഷം തോന്നിയെന്ന് ജയറാം

Update: 2023-10-21 11:06 GMT

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. അപരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കു പ്രവേശിച്ച ജയറാമിൻറെ തട്ടകം മിമിക്രിയായിരുന്നു. മിമിക്രി ആയിരുന്നു അദ്ദേഹത്തെ വളർത്തിയത്. സത്യൻ അന്തിക്കാട്, കമൽ ചിത്രങ്ങളിലൂടെ ജയറാം ജനപ്രിയതാരമായി മാറുകയായിരുന്നു. ഒരിക്കൽ അനശ്വരനടൻ നസീർ സാറിനെക്കുറിച്ച് ജയറാം പറഞ്ഞത് ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായി. നസീർ സാറിനെ ജയറാം അനുകരിക്കുന്നതു പോലെ മിമിക്രി വേദിയിൽ ഇന്നും ആരും അനുകരിക്കില്ല. അത്രയ്ക്കു സാമ്യമാണ് ജയറാമിൻറെ അനുകരണത്തിൽ കാണാനാകുക.

ഒരിക്കൽ നസീർ സാറിനെക്കുറിച്ച് ജയറാം പറഞ്ഞത് വാക്കുകൾ:

നസീർ സാറും ഞാനും ഒരുമിച്ച് അഭിനയിച്ച സമയത്ത് അദ്ദേഹമെന്നോട് പറഞ്ഞു. ആലപ്പി അഷ്റഫ് ഉൾപ്പെടെ പല നടന്മാരും എൻറെ ശബ്ദം അനുകരിക്കും എങ്കിലും ജയറാം ചെയ്യുന്നതിലാണ് ഞാൻ എന്നെ തന്നെ കാണുന്നത്. വർഷങ്ങൾക്കു ശേഷം, നസീർ സാർ മരിച്ചു കുറേ നാളുകൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ മകൻ ഷാനവാസിനെ ഫ്ളൈറ്റിൽ വച്ച് കണ്ടു. നസീർ സാറിൻറെ ശബ്ദം ഒന്നു അനുകരിക്കുമോ എന്നു ചോദിച്ചു.

ഞാൻ സാറിപ്പോൾ ജീവനോടെയുണ്ടെങ്കിൽ ഷാനവാസിനോട് എങ്ങനെ സംസാരിക്കുമോ ആ രീതിയിൽ സംസാരിച്ചു. കഴിഞ്ഞതും അദ്ദേഹം കരഞ്ഞുകൊണ്ടു പറഞ്ഞു ബാപ്പ വന്ന് അടുത്തിരുന്നതു പോലെ തോന്നിയെന്ന്. അത് അവാർഡിനേക്കാൾ സന്തോഷം തന്നു- ജയറാം പറഞ്ഞു.

നസീർ-ജയഭാരതി-ജയറാം-ശോഭന എന്നിവരഭിനയിച്ച് 1988ൽ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രം എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാണ്. യുസഫലി കേച്ചേരിയും നൗഷാദും ചേർന്നൊരുക്കിയ ധ്വനിയിലെ ഗാനങ്ങൾ കേരളക്കര ഏറ്റുവാങ്ങി ഇന്നും മനസിൽ താലോലിക്കുന്നവയാണ്.

Tags:    

Similar News