അകാലത്തിൽ പൊലിഞ്ഞ നടി ശ്രീദേവിയുടെ മകളും ബോളിവുഡ് യുവനായികയുമായ ജാന്‍വി കപൂര്‍ വൈകാതെ വിവാഹിതയാകുമെന്ന് റിപ്പോർട്ട്. ബോളിവുഡിലും ആരാധകർക്കിടയിലും ഈ വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇന്ത്യൻ വെള്ളിത്തിരയിലെ സ്വപ്നസുന്ദരിയായിരുന്ന താരത്തിന്റെ മകളുടെ വരൻ ആരെന്ന് എല്ലാവർക്കും ആകാംഷയുണ്ട്.
ജാന്‍വി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഒടുവില്‍ നടിയുടേതായ ചില ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹവാര്‍ത്തയും ചര്‍ച്ചയായിരിക്കുന്നത്. ജാന്‍വി കപൂറിന്റെ ബോയ്ഫ്രണ്ട് എന്ന നിലയില്‍ കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ശിഖര്‍ പഹാരി. എന്റര്ടെയ്നര് കൂടിയായ ശിഖറിനൊപ്പം ജാന്‍വിയെ പലയിടങ്ങളിലും കണ്ടതാണ് ഗോസിപ്പുകള്‍ക്കു കാരണമായത്. ഇപ്പോള്‍ താരങ്ങള്‍ അവരുടെ പ്രണയം ഔദ്യോഗികമാക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അത് വെളിവാക്കുന്ന തരത്തിലൊരു വീഡിയോ കൂടി പുറത്തുവന്നു.
ജാന്‍വിയും ശിഖറും ഒരു ക്ഷേത്രത്തില്‍ പോവുന്നതും അവിടെ നിന്നുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ശിവക്ഷേത്രത്തില്‍ ഇരുവരും അനുഗ്രഹം തേടുന്നതും വീഡിയോയില്‍ കാണാം. പിങ്ക് നിറമുള്ള സാരിയായിരുന്നു ജാന്‍വിയുടെ വേഷം. കുര്‍ത്തയില്‍ ശിഖറും ശ്രദ്ധേയനായി. ജാന്‍വിയും ശിഖറും ഒരുമിച്ച് പ്രാര്‍ഥിക്കുന്നത് കണ്ടതോടെയാണ് താരങ്ങള്‍ വിവാഹത്തിന്റെ മുന്നൊരുക്കമായിട്ട് ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. വൈകാതെ താരങ്ങള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.