ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന 'മാംഗോ മുറി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

Update: 2023-09-07 08:46 GMT

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി.

വിനീത് ശ്രീനിവാസനും ബേസില്‍ ജോസഫും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. വളരെ വ്യത്യസ്ഥമായ പ്രമേയവും അതിനനുസരിച്ച പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പുതുമുഖം സ്വിയ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേര്‍ന്നാണ്.

സിബി തോമസ്, ശ്രീകാന്ത് മുരളി, ടിറ്റോ വില്‍സണ്‍, ലാലി, അജിഷാ പ്രഭാകരന്‍, കണ്ണന്‍ സാഗര്‍, ബിനു മണമ്പൂര്‍, ജോയ് അറക്കുളം, നിമിഷ അശോകന്‍, അഞ്ജന തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

സതീഷ് മനോഹര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ഫോര്‍ മ്യൂസിക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ ഉടുമ്പന്‍ചോല, അസോസിയേറ്റ് ഡയറക്ടര്‍ ശരത് അനില്‍.

Tags:    

Similar News