സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം അഞ്ച് മികച്ച ജനപ്രിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന റീല്‍സ് ഡൗണ്‍ലോഡ്, വോയിസ് സ്പീഡ് കണ്‍ട്രോള്‍, സും സ്‌റ്റോറീസ്, ഇന്റര്‍ഫേസ് അപ്‌ഡേറ്റ്, ഓണ്‍ ഫീഡ് സ്‌റ്റോറീസ് എന്നിവയാണ് പുതിയ അപ്‌ഡേറ്റകള്‍.
ഒരു സൈറ്റിന്റെയും ബോട്ടിന്റെയും സഹായമില്ലാതെ ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ ഇനി ഡയറക്ടായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്. ഷെയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ഓപ്ഷന്‍ വരും ഇതില്‍ ക്ലിക്ക് ചെയ്താല്‍ റീല്‍ നമ്മുടെ ഗാലറിയില്‍ ലഭിക്കും.
ഇപ്പോള്‍ ഇത് അമേരിക്കയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലെ പബ്ലിക്ക് പ്രൊഫൈലുകളിലെ റീലുകള്‍ മാത്രമേ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനാവുകയുള്ളു. െ്രെപവറ്റ് അക്കൗണ്ടിലെ റീല്‍സ് ഡൗണ്‍ലോഡ് ആക്‌സസ് ഡിസേബിള്‍ ചെയ്ത പബ്ലിക് അക്കൗണ്ടുകളിലെയും റീലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.