ഫഹദും പൃഥ്വിരാജും ദുൽഖറുമൊക്കെ പാൻ ഇന്ത്യൻ താരങ്ങളായി, പലരേയും വിളിച്ചിട്ടു കിട്ടാറുമില്ല: ഇടവേള ബാബു

Update: 2024-01-19 09:59 GMT

യങ് സൂപ്പർ സ്റ്റാറുകളായ ദുൽഖറിനെയും ഫഹദിനെയും കുറിച്ച് അമ്മയുടെ ഭാരവാഹി ഇടവേള ബാബു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. പുതിയ താരങ്ങൾ സംഘടനകളുമായി സഹകരിക്കുന്നില്ലെന്ന വ്യാപകപരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇടവേള ബാബുവിൻറെ പ്രസ്താവന.

പൃഥ്വിരാജും ദുൽഖറും ഫഹദും അടക്കമുള്ള യുവതാരങ്ങൾ അമ്മയോടു സഹകരിക്കുന്നില്ലെന്നു പറയാനാകില്ല. അമ്മയുടെ കെട്ടിട ഉദ്ഘാടനത്തിനു ഫഹദ് വന്നിരുന്നു. കഴിഞ്ഞ ഷോയ്ക്ക് ദുൽഖറുമുണ്ടായിരുന്നു. അങ്ങനെ എല്ലാവരും സഹകരിക്കുന്നുണ്ട്. പിന്നെ അവരെ ബന്ധപ്പെടുമ്പോൾ അവർ അന്യഭാഷകളിലൊക്കെ തിരക്കിലായിരിക്കും.

ഫഹദും പൃഥ്വിരാജും ദുൽഖറുമൊക്കെ പാൻ ഇന്ത്യൻ താരങ്ങളായി മാറി കഴിഞ്ഞു. ഫഹദിനെ വിളിച്ചാൽ കിട്ടാറില്ലെന്നതാണ് സത്യം. കഴിഞ്ഞ ദിവസം ഫഹദിനെ കണ്ടപ്പോൾ വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞു. നമ്പർ മാറിയെന്നായിരുന്നു പറഞ്ഞത്. പുതിയ നമ്പർ വാങ്ങിച്ച് വച്ചിട്ട് എന്താണ് കാര്യം. അടുത്ത യോഗത്തിന് കാണുമ്പോൾ വേറെ നമ്പറായിരിക്കും. നിങ്ങളൊക്കെ അത് ഭംഗിയായി കൊണ്ടുപോകുന്നുണ്ടല്ലോ, പിന്നെ ഞങ്ങളെന്തിനാണ് അതിന്നകത്തേക്കു കയറി വരുന്നത് എന്ന ആറ്റിറ്റിയൂഡാണ് പുതിയ താരങ്ങൾക്കുള്ളത്- ഇടവേള ബാബു പറഞ്ഞു.

Tags:    

Similar News