ഉണ്ണി മുകുന്ദന്റെ 'ഗെറ്റ് സെറ്റ് ബേബി'; ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

Update: 2024-03-05 07:18 GMT

ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി.

സ്‌കന്ദാ സിനിമാസ് കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സ് സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശ്യാം മോഹന്‍, ജോണി ആന്റണി, മീര വാസുദേവ്, ഭഗത് മാനുവല്‍, വര്‍ഷ രമേഷ്, ജുവല്‍ മേരി, അഭിരാം, ഗംഗാമീര തുടങ്ങി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

സജീവ് സോമന്‍, സുനില്‍ ജയിന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ നിര്‍മാണ പങ്കാളികളാവുന്ന ആദ്യ സംരഭം കൂടിയാണ് ഈ ചിത്രം.

ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അതു പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.

മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മറ്റു ചിത്രങ്ങളിലൂടെയും കുടുംബപ്രേക്ഷകരുടെ മനസില്‍ പ്രത്യേക സ്ഥാനം നേടിയ മലയാളത്തിന്റെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.

Tags:    

Similar News