ഫെഫ്ക തൊഴിലാളി സംഗമം സ്വാഗത സംഘം ഓഫീസ് മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്തു. ഫെഫ്ക അംഗങ്ങൾക്കായി നടത്താനുദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഒരു ദേശീയ മാതൃകയാകുമെന്നും ഈ ആശയം ഒരു വൻ വിജയമാകും എന്ന കാര്യത്തിൽ സംശയമില്ല എന്നും മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. നന്മയുള്ള ഈ പദ്ധതിക്ക് എല്ലാ വിജയാശംസകളും ഉണ്ടാകട്ടെ എന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.
മന്ദിരത്തെക്കാൾ അംഗങ്ങളുടെ ആരോഗ്യത്തിന് ആണ് സംഘടന ശ്രമിച്ചത് എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സിനുലാൽ സംവിധായകരനായ സിബി മലയിൽ,ഷാജി കൈലാസ്,എം പത്മകുമാർ, ജോസ് തോമസ്, മെക്കാർട്ടിൻ, എസ് എൻ സ്വാമി,എ കെ സാജൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ജിനു ഏബ്രഹാം സലാം ബാപ്പു, ബെന്നി പി നായരമ്പലം, ആന്റണി പെരുമ്പാവൂർ ലിസ്റ്റിൻ സ്റ്റീഫൻ, സിയാദ് കോക്കർ, സന്ദീപ് സേനൻ എവർഷൈൻ മണി, ഇടവേള ബാബു, സണ്ണി ജോസഫ്, സുജിത്ത് വാസുദേവ്, കൊല്ലം വിജയകുമാർ, എം ബാവ, ഷിബു ജി സുശീലൻ,രാജേഷ് മാസ്റ്റർ, മനോജ് മാസ്റ്റർ, ദേവിക, ഷോബി തിലകൻ,ആർ എച്ച് സതീശ്,ബെന്നി ആർട്ട് ലൈൻ, സനൽ കുത്തു പറമ്പ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് മാർച്ച് 27-നാണ് ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമം.