സല്‍മാൻ ഖാൻ സെറ്റില്‍ വൈകിയാണോ വരുന്നത്?; നടൻ സല്‍മാൻ ഖാനെ കുറിച്ചുള്ള ചോദ്യത്തിന് ഇമ്രാൻ ഹാഷ്‍മി നല്‍കിയ മറുപടി

Update: 2024-07-14 12:07 GMT

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സല്‍മാൻ ഖാൻ. നടൻ സല്‍മാൻ ഖാനെ കുറിച്ചുള്ള ചോദ്യത്തിന് ഇമ്രാൻ ഹാഷ്‍മി നല്‍കിയ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ആരാധകരുടെ സംവാദത്തിലായിരുന്നു സല്‍മാനെ കുറിച്ച് ചോദ്യം നടൻ ഇമ്രാൻ ഹാഷ്‍മി നേരിട്ടത്. സെറ്റില്‍ സല്‍മാൻ ഖാൻ വൈകിയാണോ വരുന്നത് എന്ന് ഒരു ആരാധകൻ സംവാദത്തില്‍ ചോദിച്ചപ്പോള്‍ ചിരിയോടെയായിരുന്നു ഇമ്രാൻ ഹാഷ്‍മിയുടെ മറുപടി.

ബോളിവു‍ഡ് നടൻ സല്‍മാൻ ഖാന് തന്റേതായ ഷെഡ്യൂളുണ്ടെന്നായിരുന്നു ഇമ്രാൻ ഹാഷ്‍മിയുടെ മറുപടി. അദ്ദേഹത്തിന്റേതായ സമയവും സല്‍മാൻ ഖാനുണ്ട്. സല്‍മാൻ ഖാനുമായി സംസാരിക്കുന്നതില്‍ എന്നും താൻ ആസ്വദിക്കാറുണ്ടെന്നും ഇമ്രാൻ ഹാഷ്‍മി വ്യക്തമാക്കി. സല്‍മാൻ ഖാന്റെ ടൈഗര്‍ 3 സിനിമയില്‍ ഇമ്രാൻ ഹാഷ്‍മിയുമുണ്ടായിരുന്നു.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Tags:    

Similar News