ഡാൻസും പാട്ടും അറിയാവുന്ന കുട്ടി വേണമെന്നായിരുന്നു മനസിൽ; എന്നാൽ പിന്നീട് വിവാഹം പോലും നടന്നില്ല: ഇടവേള ബാബു
നടനും താരസംഘടനയുടെ പ്രധാന ഭാരവാഹികളിലൊരാളുമായ ഇടവേള ബാബു എല്ലാവർക്കും പ്രിയപ്പെട്ട പച്ചയായ മനുഷ്യനാണ്. അവിവാഹിതനായ താരം, താൻ വിവാഹം വേണ്ടെന്നു വച്ച തീരുമാനങ്ങളെക്കുറിച്ചു പറയുകയാണ് ഇപ്പോൾ.
'അമ്മ മരിച്ചപ്പോൾ ആ സ്ഥാനം ചേട്ടത്തിയമ്മയ്ക്ക് പോയി. വീട്ടിൽ വഴക്കുണ്ടാകാതിരിക്കാൻ ഞാൻ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ അമ്മയോടു പറയുമായിരുന്നു. എൻറെ ഭാര്യ വന്ന് ചേട്ടത്തിയമ്മയുമായി അടികൂടും. അതുവേണ്ടല്ലോ എന്നു തമാശയ്ക്ക് പറയും.
പക്ഷേ വിവാഹം എന്നത് എവിടെയോ നഷ്ടപ്പെട്ടു പോയ കാര്യമാണ്. മുൻപ് അന്വേഷിച്ചപ്പോഴൊന്നും ആരെയും കണ്ടെത്താനും സാധിച്ചില്ല. അച്ഛനും അമ്മയുടെയും അന്വേഷണത്തിൽ അതിനു സാധിച്ചില്ല. ആ സമയത്തു പ്രണയ വിവാഹത്തോടു താത്പര്യവും ഇല്ലായിരുന്നു. ഡാൻസും പാട്ടുമൊക്കെ അറിയാവുന്ന ഒരു കുട്ടിവേണം എന്നായിരുന്നു എൻറെ ഏക ഡിമാൻഡ്. പിന്നീട് ഇതിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നി. നമുക്ക് സിനിമ തന്നെ നല്ലതെന്ന് തോന്നി...' ഇടവേള ബാബു പറയുന്നു.