സിന്‍ മലയാളിക്കും പ്രിയപ്പെട്ട താരമാണ്. ഇന്ത്യന്‍ വെള്ളിത്തിരയില്‍ സൂപ്പര്‍ നായികയായി തിളങ്ങുമ്പോഴാണ് താരം വിവാഹിതയായതും അഭിനയലോകത്തുനിന്നു മാറിനില്‍ക്കുന്നതും. എന്നാല്‍ അടുത്തിടെ അസിന്‍ വിവാഹമോചിതയാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഭര്‍ത്താവു രാഹുല്‍ ശര്‍മയുമായുള്ള ചിത്രങ്ങള്‍ അസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായതിനു പിന്നാലെയായിരുന്നു വിവാഹമോചന വാര്‍ത്ത പ്രചരിച്ചത്.
എന്നാല്‍, ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിരിച്ചിരിക്കുകയാണ് അസിന്‍. രാഹുല്‍ ശര്‍മയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അസിന്‍ തോട്ടുംകല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. രാഹുല്‍ ശര്‍മയുമായുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നാലെയാണ് കിംവദന്തികള്‍ പൊട്ടിപ്പുറപ്പെട്ടതും അവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടിയതും.
പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും രാഹുലിനും മകള്‍ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണെന്നും അസിന്‍ പറഞ്ഞു. അസിന്റെയും രാഹുലിന്റെയും ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അസിന്റെ ആരാധകര്‍ ഏറെ ഞെട്ടലിലായിരുന്നു. എന്തായാലും ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമമിട്ടിരിക്കുകയാണ് അസിന്‍.
ഞങ്ങള്‍ വേനലവധി ആസ്വദിക്കുകയാണ്. മുഖത്തോട് മുഖം നോക്കി പ്രഭാത ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് തികച്ചും തെറ്റായതും തീര്‍ത്തും അടിസ്ഥാനരഹിതമായ ചില വാര്‍ത്തകള്‍ കാണാന്‍ ഇടയായത്. ഈ സമയത്ത് ഞാന്‍ ഓര്‍ക്കുന്നത് വിവാഹം ഉറപ്പിച്ച സമയത്ത് പുറത്തു വന്ന ഒരു വാര്‍ത്തയാണ്.
ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിവാഹ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ബ്രേക്കപ്പായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ദയവായി അല്‍പം കൂടി പക്വതയോടെ കാര്യങ്ങളെ എടുക്കൂ. മനോഹരമായ അവധികാലത്തിന്റെ അഞ്ച് മിനിറ്റാണ് നഷ്ടപ്പെട്ടത്. അതില്‍ എനിക്ക് നിരാശയുണ്ട്. എല്ലാവര്‍ക്കും നല്ല ദിവസം ആശംസിക്കുന്നു അസിന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി കുറിച്ചു.
2016ലായിരുന്നു അസിന്റെയും രാഹുലിന്റെയും വിവാഹം. തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് നടി ഇടവേള എടുക്കുകയായിരുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. തന്റെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.