പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മള്‍ പൈങ്കിളിയായിപ്പോകും; താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നത്: ദിലീപ്

Update: 2024-05-08 10:44 GMT

തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും മനസ് തുറന്ന് നടന്‍ ദിലീപ്. തന്റെ പ്രണയം തകര്‍ന്ന് താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നതെന്നാണ് ദിലീപ് പറയുന്നത്. തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും മനസ് തുറന്ന് നടന്‍ ദിലീപ്.

തന്റെ പ്രണയം തകര്‍ന്ന് താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നതെന്നാണ് ദിലീപ് പറയുന്നത്. കരഞ്ഞിരുന്ന സമയത്ത് ദൈവം തനിക്ക് തന്ന സമ്മാനമാണ് സിനിമയെന്നാണ് ദിലീപ് പറയുന്നത്. 

പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മള്‍ പൈങ്കിളിയായിപ്പോകും. ആദ്യ പ്രണയം നമ്മുടെ മനസില്‍ എന്നും നില്‍ക്കുന്നതാണ്. അവര്‍ തിരിച്ച് പ്രണയിക്കണമെന്നൊന്നും ഇല്ല എന്നാണ് ദിലീപ് പറയുന്നത്. പിന്നാലെ തന്റെ കോളേജ് കാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മഹാരാജാസില്‍ പഠിക്കുമ്പോള്‍ ഒരു സംഭവം ഉണ്ടായി. ഞാന്‍ മൂന്ന് ക്ലാസില്‍ മാത്രമാണ് ആകെ കയറിയത്. പലരുമായും നല്ല സൗഹൃദമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ കുറെ സ്ത്രീ സൗഹൃദങ്ങളും ഉണ്ടായിരുന്നു. ആ സമയത്ത് ഒരു പെണ്‍കുട്ടി പ്രീഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു. അവള്‍ എന്നും നമ്മുടെ കൂട്ടത്തിലൊരാളെ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ അവള്‍ ആരെ നോക്കുന്നുവെന്ന് കണ്ടുപിടിക്കണമെന്ന് തോന്നി. അന്വേഷിച്ച് വന്നപ്പോള്‍ അവള്‍ എന്നെ തന്നെയാണ് നോക്കുന്നതെന്ന് മനസിലായെന്ന് ദിലീപ് പറയുന്നു.

ഞാനാണ് എന്നറിഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ആയി. കാരണം ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയമുണ്ട്. എന്നാലും ഞാനും എന്റെ സുഹൃത്തുമൊക്കെ ചേര്‍ന്ന് ഈ കുട്ടിയെ യാത്രയാക്കാനൊക്കെ പോയി നില്‍ക്കും. അങ്ങനെ അത് സീരിയസ് ആയെന്നാണ് ദിലീപ് പറയുന്നത്. അവസാനം മഹാരാജാസില്‍ പോകുന്നത് ഞാന്‍ നിര്‍ത്തി. അവരോട് ഞാന്‍ പറഞ്ഞു എനിക്ക് മറ്റൊരു പ്രണയമുണ്ട്. അവരെ പിന്നീട് ഞാന്‍ കാണുന്നത് മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണെന്നും ദിലീപ് ഓര്‍ക്കുന്നു. പിന്നാലെ തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും ദിലീപ് സംസാരിക്കുന്നുണ്ട്.

എനിക്കും ജീവിതത്തില്‍ ബ്രേക്കപ്പ് ഉണ്ടായിരുന്നു. കരയുന്ന കുട്ടിക്ക് സമ്മാനം കിട്ടുമ്പോള്‍ കരച്ചില്‍ നിര്‍ത്തും എന്ന് പറയല്ലേ. അതുപോലെ ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായി എന്നാണ് താരം തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ച് പറയുന്നത്. ഞാന്‍ ഭയങ്കര പ്രണയത്തിലായിരുന്നു. കോളേജ് ഒക്കെ കഴിഞ്ഞ സമയത്തായിരുന്നു. ആ പ്രണയത്തകര്‍ച്ച എന്നെ വളരെയധികം ബാധിച്ചു. എന്നും രാത്രി കരയുന്ന അവസ്ഥയായിരുന്നുവെന്നാണ് താരം പറയുന്നത്.

എന്നാല്‍ ആ സമയത്തായിരുന്നു സിനിമയിലേക്ക് വന്നത്. ആ സങ്കടങ്ങള്‍ മെല്ലെ മെല്ലെ മാറിത്തുടങ്ങി. പിന്നെ സിനിമയോട് പ്രണയം തോന്നിത്തുടങ്ങിയെന്നാണ് താരം പറയുന്നത്. സിനിമയായി അതോടെ ലോകം. ഞാന്‍ കരഞ്ഞ സമയത്ത് ദൈവം തന്നൊരു സമ്മാനാണ് സിനിമയെന്ന് തോന്നിയെന്നും ദിലീപ് പറയുന്നു.

ഞാന്‍ തകര്‍ന്ന് പോകുന്നത് പലപ്പോഴും പല കാര്യങ്ങളും പരിധി വിടുമ്പോഴാണ്. ഇതൊരു ഫൈറ്റാണ്. ഞാന്‍ സിനിമയില്‍ എന്തെങ്കിലും ആവുമെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. ദൈവം എനിക്ക് തന്ന വലിയ നിധിയാണ് സിനിമ എന്നും ദിലീപ് പറയുന്നു. 30 വര്‍ഷമായി ഞാന്‍ സിനിമയിലെത്തിയിട്ട്. ഇത്രയും വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലേ. എനിക്ക് സിനിമ ഇഷ്ടമാണ്. ഓരോ സിനിമയും ഓരോ മിഷന്‍ ആണ്. ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. എന്ന് വെച്ച് നമ്മള്‍ നിര്‍ത്തുമോ എന്നാണ് താരം ചോദിക്കുന്നത്.

Tags:    

Similar News