അഭ്രപാളികളിൽ വ്യത്യസ്തം, "ശ്രീ ​മു​ത്ത​പ്പ​ൻ'

Update: 2024-06-05 11:37 GMT

മ​ണി​ക്കു​ട്ട​ൻ, ജോ​യ് മാ​ത്യു, മ​ധു​പാ​ൽ, ബാ​ബു അ​ന്നൂ​ർ, അ​നീ​ഷ് പി​ള്ള, ഷെ​ഫ് ന​ള​ൻ, മു​ൻ​ഷി ര​ഞ്ജി​ത്, മീ​രാ നാ​യ​ർ, അ​ല എ​സ്. ന​യ​ന എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​തി​ഥി ഹൗ​സ് ക്രി​യേ​ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ അ​നീ​ഷ് പി​ള്ള നി​ർമി​ച്ച്, ച​ന്ദ്ര​ൻ ന​രി​ക്കോ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന "ശ്രീ ​മു​ത്ത​പ്പ​ൻ" ജൂ​ൺ ഏ​ഴി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

കേ​ര​ള​ക്ക​ര​യു​ടെ പ്ര​ത്യേ​കി​ച്ചും മ​ല​ബാ​റി​ലെ ജ​ന​ങ്ങ​ളു​ടെ ജാ​തി​മ​ത​ഭേ​ദ​ങ്ങ​ൾ​ക്ക​തീ​ത​മാ​യ ആ​രാ​ധ​നാ​ദേ​വ​നാ​യ ശ്രീ ​മു​ത്ത​പ്പ​ന്‍റെ പു​രാ​വൃ​ത്ത​ത്തി​ലെ പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ളും പു​തി​യ കാ​ല​ത്തെ സം​ഭ​വ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ശ്രീ ​മു​ത്ത​പ്പന്‍റെ കൃ​പാ​ക​ടാ​ക്ഷം ഏ​റ്റു​വാ​ങ്ങി അ​ഭ്ര​പാ​ളി​ക​ളി​ൽ ആ​ദ്യ​മാ​യി എ​ത്തു​ന്ന കു​ടും​ബ​ചി​ത്ര​മാ​ണ് ശ്രീ ​മു​ത്ത​പ്പ​ൻ.

റെ​ജി ജോ​സ​ഫ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ബി​ജു കെ ​ചു​ഴ​ലി, ച​ന്ദ്ര​ൻ ന​രി​ക്കോ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മൊ​രു​ക്കി​യ​ത്. സംഗീതം രമേഷ് നാരായണൻ. കെ ​എ​സ് ചി​ത്രം, ര​മേ​ഷ് നാ​രാ​യ​ൺ, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, അ​മൃ​ത​നാ​യ​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഗാ​യ​ക​ർ.

Tags:    

Similar News