'സെലക്ടീവ് ആകും' എന്ന താരങ്ങളുടെ സ്ഥിരം ഡയലോഗ് അടിക്കുന്നില്ല: ധ്യാൻ

Update: 2024-04-29 10:29 GMT

വർഷങ്ങൾക്കു ശേഷം തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രണവ്, ധ്യാൻ എന്നിവർ പകത്വയോടെ അഭിനയിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷേ, സിനിമയുടെ വിജയത്തിൽ നിവിൻ പോളിക്ക് വലിയൊരു പങ്കുണ്ടെന്നത് ആർക്കും വിസ്മരിക്കാനാവില്ല. ഒരു ഘട്ടത്തിൽ സിനിമ ഇഴയാൻ തുടങ്ങിയപ്പോൾ, പ്രേക്ഷകർക്കു മടുപ്പു തുടങ്ങിയപ്പോൾ നിവിൻ പോളിയുടെ വരവ് സിനിമയെ ഉത്സവമാക്കി. ഈ അവസരത്തിൽ തന്നെ കാണാൻ വന്ന ചില യുട്യൂബർമാരോട് ധ്യാൻ പറഞ്ഞ മറുപടി പ്രേക്ഷകർ ഏറ്റെടുത്തു.

മികച്ച അഭിപ്രായമാണു നിൻറെ അഭിനയത്തെക്കുറിച്ചു ലഭിക്കുന്നതെന്ന് വിനീത് ശ്രീനിവാസൻ ധ്യാനിന് മെസേജ് അയച്ചപ്പോൾ ധ്യാനിൻറെ മറുപടി രസകരമായിരുന്നു. 'സ്വാഭാവികം' എന്നായിരുന്നു ധ്യാനിൻറെ മറുപടി. വിനീത് ഇക്കാര്യം സുഹൃത്തുക്കളോടു പറഞ്ഞപ്പോൾ അവരും പൊട്ടിച്ചിരിച്ചു. ധ്യാനിൻറെ ഇൻറർവ്യൂകളെല്ലാം ഹിറ്റ് ആണ്. കാരണം ധ്യാൻ എല്ലാം തുറന്നുപറയും. ഈ പറയുന്നതൊക്കെ ഉള്ളതാണോ എന്നു ചോദിച്ചാൽ ആർക്കുമറിയില്ല. ഇൻറവ്യൂ ഹിറ്റ് ആകാൻ വേണ്ടി തള്ളുന്നതാണെന്നു ചിലർ ആരോപണം ഉന്നയിക്കാറുമുണ്ട്.

വർഷങ്ങൾക്കുശേഷം ഹിറ്റ് ആയതിനുശേഷം തന്നെ കാണാൻ വന്ന യുട്യൂബർമാരോട് ഇങ്ങനെ പറഞ്ഞു: 'വർഷങ്ങൾക്കുശേഷം നല്ല അഭിപ്രായം നേടുന്നു. ഇനി വരാനിരിക്കുന്നത് ധ്യാൻ എന്ന യുവനടൻറെ കാലമാണ്. സെലക്ടീവ് ആവുക എന്ന താരങ്ങളുടെ സ്ഥിരം ഡയലോഗ് ഞാൻ അടിച്ചുവിടുന്നില്ല...'

Tags:    

Similar News