സുനിത എന്നാണ് യഥാർഥ പേര്...; രാജസേനൻ സാറാണ് ചാന്ദ്നി എന്ന പേരിട്ടത്

Update: 2024-08-15 07:35 GMT

സത്യഭാമയ്ക്കൊരു പ്രേമലേഖനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ചാന്ദ്നി. പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും മുൻനിര നായികയാകാൻ താരത്തിനു കഴിഞ്ഞില്ല. എങ്കിലും ചാന്ദ്നി അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. ഇപ്പോൾ തന്റെ പേരിനെക്കുറിച്ചുള്ള കഥകൾ തുറന്നുപറയുകയാണ് താരം.

എന്റെ ശരിക്കുമുള്ള പേര് സുനിത എന്നാണ്. സത്യഭാമയ്ക്കൊരു പ്രേമലേഖനം എന്ന സിനിമയ്ക്ക് വേണ്ടി ഡയറക്ടർ രാജസേനൻ സാറാണ് പേര് മാറ്റിയത്. സത്യത്തിൽ പേര് ചാന്ദ്നി എന്ന് മാറ്റിയത് ഞാൻ അറിഞ്ഞത് മാഗസിൻ വഴിയാണ്.

സിനിമയുടെ സ്‌ക്രീൻ ടെസ്റ്റ് കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു ദിവസം ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ നിൽക്കുമ്പോൾ അച്ഛൻ വെള്ളിനക്ഷത്രം വാങ്ങി കൊണ്ട് വന്നു. അതിൽ രാജസേനന്റെ പുതിയ സിനിമയിൽ പുതുമുഖം ചാന്ദ്നി നായികയെന്ന് ന്യൂസ് കണ്ടു. അപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു അച്ഛാ അവർ വേറെയാരെയോ സെല്ക്ട് ചെയ്തിട്ടുണ്ട്. ദാ ന്യൂസ് വന്നിട്ടുണ്ടെന്ന്. ആണോന്ന് അച്ഛനും ചോദിച്ചു. അന്ന് വലിയ സിനിമാ മോഹം ഒന്നുമില്ലാത്തത് കൊണ്ട് വിഷമം ഒന്നും തോന്നിയില്ല.

വാർത്ത മുഴുവൻ വായിച്ച് വന്നപ്പോൾ അവസാനം എഴുതിയിരിക്കുന്നത് കൊച്ചിൻ ഷിപ്പ്യാർഡിലെ കെ ബാലചന്ദ്രന്റെയും കാർത്യാനിയുടെയും മകളായ ചാന്ദ്നി കലാമണ്ഡലം വിദ്യാർഥിനിയാണ് എന്നായിരുന്നു. അപ്പോഴാണ് എന്നെ സിനിമയിലെടുത്തെന്നും എന്റെ പേര് ചാന്ദ്നിയെന്ന് മാറ്റിയെന്നും ഞാൻ അറിയുന്നത്. അതേ സമയത്ത് സുനിത എന്ന പേരിൽ മറ്റൊരു നടി കൂടി ഉണ്ടായിരുന്നു. അതാണ് അവർ എന്റെ പേര് മാറ്റാൻ കാരണം- ചാന്ദ്നി പറഞ്ഞു.

Tags:    

Similar News